ഐ ഗ്രൂപ്പിൽ ആശയക്കുഴപ്പമില്ലെന്നും കരുണാകരനും മുരളീധരനുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഐ ഗ്രൂപ്പ് വക്താവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തിരുവനന്തപുരത്ത് ഐ ഗ്രൂപ്പ് എം.എൽ.എമാരുടേയും നേതാക്കളുടേയും യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉണ്ണിത്താൻ.
മറുപുറംഃ- “അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും” ആശയമുളളിടത്തെ കുഴപ്പമുണ്ടാവുകയുളളൂ എന്നും അഭിപ്രായമുളളിടത്തെ വ്യത്യാസമുണ്ടാകുകയുളളൂ എന്നും ഉണ്ണിത്താന് നല്ലപോലെ അറിയാം….
പുതിയ പാർട്ടിയുണ്ടാക്കുന്നതിനുമുമ്പ് മൂന്നുവട്ടം തളളിപ്പറഞ്ഞ പത്രോസുമാർ ഇപ്പോഴും അലറുന്നുണ്ട് കരുണാകരൻ തന്നെ ഐ ഗ്രൂപ്പ് നേതാവെന്ന്.
കടവൂരാൻ പറഞ്ഞത് കേട്ടില്ലേ…കോൺഗ്രസിലെ പ്രശ്‌നം പാഞ്ചാലിവസ്‌ത്രാക്ഷേപം പോലെയാണെന്ന്…അഴിച്ചാലും അഴിച്ചാലും തീരില്ല… വെറുതെയെന്തിനാ ജനങ്ങൾക്ക് പ്രതീക്ഷ കൊടുക്കുന്നത്. പാഞ്ചാലിയുടെ വസ്‌ത്രം തീരുകയുമില്ല കുരുക്ഷേത്രയുദ്ധം തുടങ്ങുകയുമില്ല.
Generated from archived content: news3-feb3.html