എന്നെ ക്രൂരമായി ചതിച്ചുഃ ബാലകൃഷ്‌ണപിളള

തന്നെ ക്രൂരമായി രാഷ്‌ട്രീയ ചതിയിൽ പെടുത്തിയെന്ന്‌ കേരളാ കോൺഗ്രസ്‌ (ബി) ചെയർമാനും മുൻമന്ത്രിയുമായ ആർ.ബാലകൃഷ്‌ണപിളള പറഞ്ഞു. മുൻപ്‌ ഉണ്ടായ പല ചതികളിൽ നിന്നും താൻ സമർത്ഥമായി രക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ താൻ ചതിക്കുഴിയിൽ വീണു. ആരാണ്‌ ചതിച്ചതെന്നും എങ്ങിനെയാണ്‌ ചതിച്ചതെന്നും ഇപ്പോൾ പറയുന്നില്ല. പലരും നല്‌കിയ ഉറപ്പുകളും തീരുമാനങ്ങളും മാറി മറിയുകയായിരുന്നെന്നും പിളള പറഞ്ഞു.

മറുപുറംഃ ചട്ടനെ പൊട്ടൻ ചതിച്ചാൽ; പൊട്ടനെ ദൈവം ചതിക്കും എന്നു കേട്ടിട്ടില്ലേ പിളേളച്ചാ… കുറച്ചുനാൾ മുമ്പ്‌ എന്തായിരുന്നു പ്രകടനം. യു.ഡി.എഫിലിരുന്ന്‌ കൂടെ നില്‌ക്കുന്നവരെ പറഞ്ഞ ചീത്തയ്‌ക്ക്‌ കണക്കെടുക്കണമെങ്കിൽ അങ്ങ്‌ മേലാവിലെ കണക്കെഴുത്തുകാരെ കൊണ്ടുവരണം. അക്കരപ്പച്ച കണ്ട്‌ മോഹിച്ച്‌ ഒടുവിൽ വെളളം കുടിക്കാതെ മരിക്കേണ്ടി വരുന്ന ഗതി വരുമോ… എന്തു ചെയ്യാനാ ചിലർ ‘പിൻവാതിൽ’ അടച്ച്‌ കിടന്നുറങ്ങുന്നവരാ…. ഇനിയിപ്പോ ലോകസഞ്ചാരം പോലെ പുറപ്പെട്ട ഇടത്തുതന്നെ യാത്ര അവസാനിപ്പിക്കാം.

Generated from archived content: news2_sept7_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here