വ്യാജരേഖയ്‌ക്കു പിന്നിൽ കരുണാകരൻഃ കെ.വി.തോമസ്‌

എൻ.ഡി.എ ബന്ധം ഇല്ലാതായതോടെ ബി.ജെ.പിയുമായുളള ബന്ധവും പൂർണ്ണമായും ഉപേക്ഷിച്ചതായി ഐ.എഫ്‌.ഡി.പി നേതാവ്‌ പി.സി.തോമസ്‌ എം.പി വ്യക്തമാക്കി. കേരളാ കോൺഗ്രസ്‌ (ജോസഫ്‌) ഐ.എഫ്‌.ഡി.പി ലയനസമ്മേളനത്തിൽ വച്ചാണ്‌ തോമസ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. വർഗ്ഗീയതയും തീവ്രവാദവും അഴിമതിയും നേരിടാൻ ഇടതുപക്ഷ ജനാധിപത്യ ശക്തികൾക്കു മാത്രമെ കഴിയൂ എന്നും തോമസ്‌ പറഞ്ഞു.

മറുപുറംഃ കമഴ്‌ന്നു വീണാൽ കാൽ പണം. കോഴി കൂവും മുമ്പ്‌ ഈ കൊച്ചുപുണ്യാളൻ തങ്ങളെ മൂന്നുപ്രാവശ്യം തളളിപ്പറയുമെന്ന്‌ ബി.ജെ.പിയിലെ ത്യാഗികൾ അറിഞ്ഞിരുന്നോ ആവോ? ഇനി രാജഗോപാലേട്ടനെ കണ്ടാൽ കണ്ണുപൊത്താമെന്നും, ശ്രീധരേട്ടനെ കണ്ടാൽ കേസു കൊടുക്കുമെന്നും പറയാം. കൊച്ചുകളളൻ,…. കക്കാൻ മാത്രമല്ല നില്‌ക്കാനും പഠിച്ചവനാ… എവിടെ ചെന്നാലും പിഴച്ചുകൊളളും.

Generated from archived content: news2_sept6_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here