യു.ഡി.എഫിന്‌ ഭൂരിപക്ഷ സമുദായങ്ങളെ ദ്രോഹിച്ചതിനുളള ശിക്ഷ കിട്ടി ഃ വെളളാപ്പളളി

ഭൂരിപക്ഷ സമുദായങ്ങളെ ദ്രോഹിച്ചതിനും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതിനുമുളള ശിക്ഷയാണ്‌ യു.ഡി.എഫിന്‌ ലഭിച്ചതെന്ന്‌ എസ്‌.എൻ.ഡി.പി യോഗം സെക്രട്ടറി വെളളാപ്പളളി നടേശൻ പ്രസ്താവിച്ചു. മലപ്പുറം, പാല തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമാണ്‌ യു.ഡി.എഫിന്‌ മേൽക്കൈ നേടാനായത്‌ എന്നത്‌ ഇവരുടെ ന്യൂനപക്ഷപ്രീണനത്തിന്റെ തെളിവാണെന്നും വെളളാപ്പളളി പറഞ്ഞു.

മറുപുറംഃ ഈ ഭൂരിപക്ഷമെന്നത്‌ വെളളാപ്പളളി-നാരായണപ്പണിക്കർ കൂട്ടുക്കച്ചവടമല്ലയോ…. യു.ഡി.എഫിന്റെ സ്ഥാനത്ത്‌ എൽ.ഡി.എഫായിരുന്നാലും നടേശൻ മുതലാളി ഇതേ പറയൂ… മനയ്‌ക്കലെ പാർവ്വതി പെറ്റു എന്നുകേട്ടാൽ അതിനും ഉത്തരവാദി ഞാനെന്ന മട്ട്‌. ആർക്ക്‌ ഇടിവു പറ്റിയാലും അത്‌ ഭൂരിപക്ഷദ്രോഹം കൊണ്ടെന്ന്‌ പറയുന്നതും ഒരു അതിഭൂരിപക്ഷമായ ദ്രോഹം തന്നെയല്ലേ മുതലാളി… മുതലാളിയുടെ അത്രേം ബുദ്ധിയില്ലേലും ഇത്തിരി തലച്ചോറുളളവർ ഈ കേരളദേശത്ത്‌ ജീവിച്ചിരിപ്പുണ്ടേ….

Generated from archived content: news2_sept30_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here