മാറാട് രണ്ടാം കലാപത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വാദിച്ചത് അന്ന് വ്യവസായമന്ത്രിയും മുസ്ലീംലീഗ് ജനറൽ സെക്രട്ടറിയുമായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയാണെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ ജസ്‌റ്റീസ് തോമസ് പി.ജോസഫിന്റെ റിപ്പോർട്ടിൽ പറയുന്നു. സി.ബി.ഐ അന്വേഷണം വേണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം അപ്രായോഗികമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ അന്നത്തെ വാദം.
മറുപുറംഃ ചുക്കില്ലാത്തൊരു കഷായവുമില്ല, ഉപ്പില്ലാത്തൊരു കറിയുമില്ല എന്ന മട്ടായല്ലോ കുഞ്ഞാലിക്കുട്ടിസായ്‌വേ അങ്ങയുടെ അവസ്ഥ. കേരളത്തിൽ ഗൗരവമുളള എന്തു പ്രശ്‌നം വന്നാലും വിനീതനായ അങ്ങയുടെ തിരുമുഖം തെളിയുമല്ലോ. ഐസ്‌ക്രീമായാലും കരിമണലായാലും മാറാടായാലും നമ്മുടെ കാര്യം റെഡി. നേതാക്കളായാൽ ഇങ്ങനെ വേണം കേരളം നിറഞ്ഞു കളിക്കണം. ഭാഗ്യവാൻ തന്നെ…
Generated from archived content: news2_sept28_06.html