മാറാട് കലാപത്തെക്കുറിച്ചുളള ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് മന്ത്രിസഭയിലെ അംഗങ്ങൾ ചോർത്തിയെന്ന് പ്രതിപക്ഷ എം.എൽ.എ കെ.സി.ജോസഫ് നിയമസഭയിൽ ആരോപിച്ചു. നിയമസഭയിൽ റിപ്പോർട്ട് വയ്‌ക്കുന്നതിനുമുമ്പ് ഒരു സ്വകാര്യചാനലിൽ റിപ്പോർട്ടിനെക്കുറിച്ചുളള വാർത്ത വന്നതിനെ തുടർന്നാണ് ക്രമപ്രശ്‌നം എന്ന നിലയിൽ പ്രതിപക്ഷം ഇക്കാര്യം സഭയിൽ ഉന്നയിച്ചത്.
മറുപുറംഃ ക്രമപ്രശ്‌നമൊക്കെ ശരിതന്നെ. പക്ഷെ റിപ്പോർട്ടു വരുമ്പോൾ ഇപ്പോൾ പ്രതിപക്ഷത്തും മാറാട് കലാപസമയത്ത് ഭരണപക്ഷത്തുമുണ്ടായിരുന്ന യുഡിഎഫിനായിരിക്കും ക്രമം തെറ്റി പ്രശ്‌നമുണ്ടാകുക. ഘടകകക്ഷിയായ മുസ്ലീംലീഗുകാർ മാറാടിൽ അടരാടി എന്നാണു സാറെ റിപ്പോർട്ട്. ഒപ്പം സംഭവം അന്വേഷിച്ച അക്കാലത്തെ ഉദ്യോഗസ്ഥർ കാര്യങ്ങളെല്ലാം വെളളം കൂട്ടാതെപോലും വിഴുങ്ങിയെന്നും വർത്തമാനമുണ്ട്. മാറാടിൽ നടന്നത് കുറച്ചു പിളേളരുടെ കൈകൊട്ടിക്കളിയെന്ന മട്ടിലായിരുന്നത്രെ അന്വേഷണം. ഒരു ഐ.ബിയും സി.ബി.ഐയും ആ വഴിക്ക് വരേണ്ടെന്നുപോലും അക്കാലത്തെയാളുകൾ തീരുമാനിച്ചത്രെ. വെടിക്കെട്ട് തുടങ്ങാൻ പോകുന്നതെയുളളൂ. ആരും വാലിൽ തീപിടിക്കാതെ സൂക്ഷിച്ചോളൂ.
Generated from archived content: news2_sept27_06.html