ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട സിസ്‌റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തിയ കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിൽ ചീഫ് മജിസ്‌ട്രേറ്റ് നേരിട്ട് പരിശോധന നടത്തും. കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടിയ സി.ബി.ഐ നടപടിക്കെതിരെ അഭയയുടെ പിതാവ് അരീക്കര ഐക്കരകുന്നേൽ തോമസ് കോടതിയിൽ തടസ്സഹർജി ഉന്നയിക്കും.
മറുപുറംഃ ആട് കിടന്നിടത്ത് പൂടപോലും ഇല്ലാതായപ്പോഴാണ് മജിസ്‌ട്രേറ്റ് കോൺവെന്റിൽ ചെല്ലുന്നത്. “വേണ്ടപ്പെട്ടവരെ” പിടിച്ച് നാല് നല്ല പൂശുപൂശിയാൽ കൊന്നവനെയും കൊന്നവന് കഞ്ഞിവച്ചു കൊടുത്ത മഹാന്മാരെയും മഹതികളെയും നേരിട്ടു പ്രത്യക്ഷപ്പെടുത്താം. പ്രിയ മജിസ്‌ട്രേറ്റേ,… കളി സൂക്ഷിച്ചു വേണേ… ഒടുവിൽ കൊന്നത് താങ്കൾ തന്നെയെന്ന് വിധിയെഴുതിക്കളയും വേണ്ടപ്പെട്ടിടത്ത് പിടിയുളള മേലാളന്മാർ… പട്ടക്കാരെ തൊട്ടാൽ പത്തു കൊല്ലത്തേയ്‌ക്ക് പച്ചയിറച്ചിവരെ തിന്നേണ്ടിവരും. സി.ബി.ഐക്കാര് വന്നിട്ട്, തെക്കുവടക്ക് നടന്ന് കാറ്റുകൊണ്ട് തിരിച്ചുപോയതാ….ഇനി മജിസ്‌ട്രേറ്റ് ഇടപെട്ടാലും അഭയ കിടന്ന കിണറ്റിൽനിന്നും ഒരു തുളളിവെളളം പോലും കോരാൻ പറ്റില്ലെന്ന് നാട്ടുകാർക്ക് മുഴുവനും അറിയാം.
Generated from archived content: news2_sept27_05.html