കോളനിരോധനം റദ്ദാക്കി

കൊക്കക്കോളയുടെയും പെപ്‌സിക്കോളയുടെയും ഉൽപാദനവും വിൽപ്പനയും നിരോധിച്ച കേരള സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഭഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത്‌ തടയാനുളള നിയമപ്രകാരം കോളകൾ നിരോധിക്കാൻ സംസ്ഥാന സർക്കാരിന്‌ അധികാരമില്ലെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബഞ്ച്‌ വ്യക്തമാക്കി. ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദൻ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

മറുപുറംഃ ഏതായാലും ഇത്രത്തോളമായ സ്ഥിതിക്ക്‌, ചാരായം സ്വയം വാറ്റി കുടിക്കുന്നതിനും കഞ്ചാവ്‌ ചെടി വീട്ടുവളപ്പിൽ കൃഷി ചെയ്ത്‌ ഉപയോഗിക്കുന്നതിനുമുളള അധികാരം കേരളത്തിലെ ജനങ്ങൾക്ക്‌ അനുവദിച്ചു കൊടുക്കൂ കോടതീ…. ഇട്ടാവട്ടത്ത്‌ കിടക്കുന്ന കേരള സർക്കാർ എവിടെ നില്‌ക്കുന്നു ലോകമാകെ നിറഞ്ഞു നില്‌ക്കുന്ന കൊക്കക്കോള കമ്പനി എവിടെ നില്‌ക്കുന്നു. സായിപ്പിനെ കണ്ടാൽ കോടതിയും കവാത്തു മറക്കുമോ…?നിയമം മാത്രമല്ല ജനങ്ങളുടെ മനസ്സ്‌ അറിയാനുളള ശേഷി കൂടിവേണം കോടതികൾക്ക്‌. കോടതികൾ പരബ്രഹ്‌മവും ജനങ്ങൾ കീടവുമാണെന്ന്‌ ധരിക്കരുത്‌. ഇതെല്ലാം ഈ ഭൂമിയിൽ തന്നെയാണ്‌.

Generated from archived content: news2_sept23_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English