ശിവഗിരി സ്‌നേഹസംഗമവേദിയാകണംഃ അഴീക്കോട്‌

സാംസ്‌കാരിക കേന്ദ്രമായ ശിവഗിരി സ്നേഹസംഗമങ്ങളുടെ വേദിയാകണമെന്ന്‌ സുകുമാർ അഴീക്കോട്‌ അഭിപ്രായപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ പിൻഗാമികൾ എന്നവകാശപ്പെടുന്നവർ തമ്മിലടിച്ചും രാഷ്‌ട്രീയ നേതൃത്വത്തിനു പിന്നാലെ പോയി സമയം കളയരുതെന്നും അഴീക്കോട്‌ ഉപദേശിച്ചു.

മറുപുറംഃ ചില ജീവികളോട്‌ വേദമോതിയിട്ട്‌ കാര്യമില്ല എന്ന പാഠം അഴീക്കോട്‌ മാഷ്‌ ഇതുവരെ പഠിച്ചില്ലേ. ഗിവഗിരിയുടെ ഭരണം കിട്ടാൻ തീപാറുന്ന തിരഞ്ഞെടുപ്പ്‌ പരീക്ഷകളും അതുകഴിഞ്ഞാൽ കോടതിയുദ്ധവും ഒടുവിൽ തമ്മിൽ തല്ലും നടത്തുന്ന സന്യാസിമാരും അവരെ ആവോളം താങ്ങിനിർത്തുന്ന ചില സമുദായ പ്രമാണിമാരും കൊഴുത്തുവളർന്നു നില്‌ക്കുന്ന ഈ സന്നിധിയിൽ സുകുമാർ അഴീക്കോടിന്റെ കുറെ ഉമിനീര്‌ വറ്റിപ്പോയി എന്നതൊഴിച്ചാൽ മറ്റൊന്നും സംഭവിക്കില്ല. മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രമായതുകൊണ്ടായിരിക്കണം ഗുരുദേവാ ഇവരോട്‌ പൊറുക്കണേയെന്ന്‌ കെ.കരുണാകരൻവരെ പറഞ്ഞുകഴിഞ്ഞു.

Generated from archived content: news2_sept22_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here