കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ സോണിയാഗാന്ധിയുടെ അറിവോടെ ബി.ജെ.പിയുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കി എന്ന പിണറായിയുടെ ആരോപണത്തെപ്പറ്റി സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് മറുപടി പറയണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. തൃശൂർ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് ഒരിടത്തും ബി.ജെ.പിയുമായി കൂട്ടുകൂടില്ലെന്നും അങ്ങിനെ ആരെങ്കിലും ചെയ്‌താൽ അവർ പാർട്ടിയുടെ പുറത്തായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുപുറംഃ അതായിരിക്കും ബി.ജെ.പി ശക്തമായ കണ്ണൂരും കാസർഗോഡും ചിലയിടങ്ങളിൽ പേരിനുപോലും സ്ഥാനാർത്ഥികളെ നിർത്താത്തത്. ഇതൊക്കെ തൃശൂരിൽ പത്രസമ്മേളനത്തിൽ പറയാം… രസിക്കാം… കാശുകൊടുത്ത് എത്രനാൾ ഈ വോട്ടുകൾ വാങ്ങിയതാ. നേരത്തെ പറഞ്ഞയിടങ്ങളിൽ നമ്മളും അവരും കെട്ടിപ്പിടിച്ച് മുത്തം കൊടുത്താണ് നടക്കുന്നത്. ഇതൊന്നും മാഡം അറിഞ്ഞിട്ടാവില്ലെന്നത് നേരാവാം… പക്ഷെ ഇക്കാര്യം ഉമ്മനറിഞ്ഞിട്ടില്ലെന്നത് കഷ്‌ടമായിപ്പോയി…. ങാ… വഴി വളഞ്ഞതായാലും കസേര കിട്ടിയാൽ മതി എന്നു കരുതുന്ന കോൺഗ്രസുകാരാണ് എങ്ങും…. പിരിഞ്ഞുപോയ കരുണാകരൻ വരെ അങ്ങിനെയാ… പിന്നെയാണ് പഞ്ചായത്തിൽ സ്ഥാനാർത്ഥിയായ കുട്ടികോൺഗ്രസുകാർ.
Generated from archived content: news2_sept22_05.html
Click this button or press Ctrl+G to toggle between Malayalam and English