പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കരുണാകരന്റെ പാർട്ടിയുമായി വേദി പങ്കിടില്ലെന്ന് സി.പി.എം. എന്നാൽ അവരുമായി സീറ്റു വിഭജനത്തിൽ നീക്കുപോക്കുണ്ടാകും. സംസ്ഥാനക്കമ്മറ്റിയുടെ ഈ തീരുമാനം കേന്ദ്രക്കമ്മറ്റിയംഗം കൊടിയേരി ബാലകൃഷ്‌ണനാണ് വെളിപ്പെടുത്തിയത്.
മറുപുറംഃ ചില മഹാമാന്യന്മാർ നാട്ടിലെ പേരുകേട്ട “ഡ്രൈവിംഗ് സ്‌കൂളി‘നോട് കാണിക്കുന്ന രീതിപോലെയാണല്ലോ സഖാവേ ഇത്. പകല് കണ്ടാൽ കാറിത്തുപ്പി മാറി നടക്കും. ഇരുട്ടിയാലോ തേനേ, ചക്കരേ, പഞ്ചാരമുത്തേ എന്നു പറഞ്ഞ് പിറകെ കൂടും…. പേരിനെങ്കിലും ഇത്തിരി ആണത്തം കാണിക്കാമായിരുന്നു സഖാവേ…
Generated from archived content: news2_sept1_05.html