ചില തെറ്റുകൾ സംഭവിച്ചുവെന്നും അത് തിരുത്തുവാൻ കിട്ടിയ അവസരമാണ് പാർട്ടിയുടെ പുനരുജ്ജീവനമെന്നും കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് ലീഡർ ടി.എം.ജേക്കബ്. രാഷ്‌ട്രീയമായി യോജിക്കാൻ കഴിയാത്തതിനാലാണ് ഡി.ഐ.സിയുമായി പിരിയുന്നത്. തങ്ങൾ ഇനി യുഡിഎഫിലേക്ക് തിരിച്ചുപോകുമെന്നും ജേക്കബ് വ്യക്തമാക്കി.
മറുപുറംഃ കരുണാകരന്റെ ഡി.ഐ.സിയുമായി ലയിക്കാൻ പോയപ്പോൾ എന്തൊക്കെയായിരുന്നു ജേക്കബ് അച്ചായന്റെ തിരുവായിൽനിന്നും ഉതിർന്നു വീണത്. ഉമ്മൻ കോൺഗ്രസെന്നും തൊമ്മൻ കോൺഗ്രസെന്നും പറഞ്ഞ് എന്തൊക്കെ വെടിക്കെട്ടുകളാണ് ടിയാൻ കത്തിച്ചുവിട്ടത്. അന്ന് തൊട്ടാലറയ്‌ക്കുന്ന മുന്നണിയായിരുന്നു യുഡിഎഫ്. ഇന്നാകട്ടെ ഏതാണ്ട് ചുക്കിനും ചുണ്ണാമ്പിനും വേണ്ടാത്തതുപോലെയായപ്പോൾ ഉമ്മൻചാണ്ടി സാക്ഷാൽ മാർപ്പാപ്പ സമാനനും യുഡിഎഫ് എന്നാൽ ഏദൻതോട്ടവുമായി. കാള വാലുപൊക്കിയപ്പോൾ കയറെടുത്തവന്റെ ഗതി ഇതുതന്നെ.
Generated from archived content: news2_sept15_06.html
Click this button or press Ctrl+G to toggle between Malayalam and English