നാലു പഞ്ചായത്തുകൾ കിട്ടാൻ കരുണാകരനെ ന്യായീകരിക്കുന്ന പിണറായി വിജയൻ സ്വയം തരംതാഴുകയാണെന്ന് വയലാർ രവി പരിഹസിച്ചു. അധികാരത്തിനുവേണ്ടി സി.പി.എം ആരുമായും സന്ധി ചെയ്യുമെന്നതിന്റെ തെളിവാണ് കരുണാകരനുമായുളള ബന്ധമെന്നും രവി പറഞ്ഞു.
മറുപുറംഃ തരംപോലെ താഴാനും ഉയരാനും പിണറായിക്കറിയാം രവിജീ. ഇതിപ്പോ അച്ചുതാനന്ദന്റെ ബലംപിടുത്തം പോലുളള സി.പി.എം അല്ല. തിരഞ്ഞെടുപ്പ് കണ്ടാൽ കരുണാകരനല്ല ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടര് വന്നാലും വൈരുദ്ധ്യാത്മക ഭൗതികവാദവും മൂലധനവും മാനിഫെസ്‌റ്റോയുമെല്ലാം പുരപ്പുറത്ത് ഉണക്കാനിടും. അത് കാക്ക കൊത്തിയാലെന്ത് പരുന്ത് റാഞ്ചിയാലെന്ത്. സീറ്റുകിട്ടണം അത്രതന്നെ.
Generated from archived content: news2_sept14_05.html