മുൻമന്ത്രി നീലലോഹിതദാസൻ നാടാർ ജനതാദള്ളി (സെക്യുലർ)ൽ നിന്നും രാജിവച്ച് ബി.എസ്.പിയിൽ ചേരാൻ
തീരുമാനിച്ചു. ദളിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു നീലൻ. ലൈംഗിക ആരോപണങ്ങളുടെ പേരിൽ സീറ്റ്
നിഷേധിച്ചതിനെ തുടർന്ന് എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്ളിൽ നിന്നും രാജിവച്ച്
കോവളത്ത് സ്വതന്ത്രനായി മത്സരിച്ചു പരാജയപ്പെട്ട നീലൻ ദേവഗൗഡയുടെ സെക്യൂലർ ജനതാദള്ളിൽ
ചേരുകയായിരുന്നു. ഒരുവർഷം കഴിയുന്നതിനു മുമ്പേ നീലൻ വീണ്ടും പാർട്ടി മാറുകയാണ്.
മറുപുറം ഃ നീലനിങ്ങനെ
നിലാവത്ത് അലയുന്ന കോഴിയെപ്പോലെ നടന്നിട്ട് വല്ല ഗുണവും ഉണ്ടാകുമോ….? എന്തായാലും നീലൻ
ബി.എസ്.പിയിൽ ചേർന്ന സ്ഥിതിക്ക് മായാവതി ബഹൻജി ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. പുള്ളി ആ വഴിക്ക്
വരുന്ന സമയത്ത് ഐ.പി.എസ്, ഐ.എ.എസ് കേഡറിലുള്ള പെൺപിള്ളേരെയൊക്കെ ഒന്നു
മാറ്റിനിർത്തിയേക്കണേ… നീലൻ ആ പേര് അവിടെയും അന്വർത്ഥമാക്കിക്കളയും…
Generated from archived content: news2_sept10_07.html