മുൻ മുഖ്യമന്ത്രി കെ. കരുണാകരനുമായുള്ള അഭിമുഖത്തിനിടയിൽ നീലച്ചിത്രം പ്രദർശിപ്പിച്ച ഭാരത് ടി.വി എം.ഡി രാജേഷ് നാരായണനെയും ചെയർമാൻ കോലിയക്കോട് രാജീവനെയും എൻ.സി.പി പ്രവർത്തകർ ബന്ദികളാക്കി. പരസ്യമായി മാപ്പു പറയാമെന്ന ഉറപ്പ് കിട്ടിയശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. കെ കരുണാകരുനായി ജനതാദൾ വനിതാനേതാവ് പ്രൊഫ. ജയലക്ഷ്മി നടത്തിയ അഭിമുഖത്തിനിടെയാണ് ഭാരത് ടി.വിയിൽ നീലച്ചിത്രം പ്രദർശിപ്പിച്ചത്.
മറുപുറം ഃ സാധനങ്ങൾ തകരപ്പാട്ട കൊട്ടി വഴിയരികിൽ വിൽക്കുന്നത് കണ്ടിരിക്കുമല്ലോ… അതു തന്നെയായിരിക്കും ഇവിടെയും സംഭവിച്ചത്. ആളെക്കൂട്ടാൻ സർക്കസുകൾ നടത്തുന്ന കരിമരുന്നു പ്രയോഗമായും ഇതിനെ കാണാം…. ഇടയ്‌ക്കീ വെടിക്കെട്ട് കയറ്റിവിട്ടതോടെ മറ്റു ചാനലുകളിലെ സകല പരിപാടികളും ഒഴിവാക്കി ജനം മുഴുവൻ ഭാരത് ടി.വിയിൽ എത്തിയില്ലേ… കരുണാകരന്റെ വർത്തമാനവും കേട്ടു. ഇത്തിരി ചൂടൻ സാധനവും കണ്ടു… ഇതിന് ഭാരത് ടി.വിക്കാരോട് നന്ദി പ്രകാശിപ്പിച്ച് ഒരു റാലി നടത്തുകയാണ് എൻ.സി.പിക്കാർ ചെയ്യേണ്ടത്.
Generated from archived content: news2_sep3_07.html