കെനിയൻ വംശജനെത്തിയത്‌ മതപരിവർത്തന പ്രവർത്തനത്തിന്‌ഃ കുമ്മനം രാജശേഖരൻ

മിഷണറീസ്‌ ഓഫ്‌ ചാരിറ്റിയിലെ കെനിയൻ വംശജൻ ബ്രദർ ബർണാഡ്‌ കേരളത്തിലെത്തിയത്‌ മതപരിവർത്തന പ്രവർത്തനങ്ങൾക്കായിരുന്നുവെന്ന്‌ ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി കുമ്മനം രാജശേഖരൻ ആരോപിച്ചു. നാടുവിട്ടു കളഞ്ഞ ബ്രദറിനെ ഉടൻ അറസ്‌റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രക്ഷോഭം നടത്തുമെന്നും കുമ്മനം പറഞ്ഞു.

മറുപുറംഃ- ബ്രദർ കേരളത്തിൽ അവതരിച്ചത്‌ മതപരിവർത്തന പ്രവർത്തനത്തിനാണെങ്കിൽ തല്ലുകൊളേളണ്ട പണിയാണ്‌ ടിയാൻ ചെയ്‌തത്‌….പക്ഷെ ബ്രദറിനെതിരെ കൊടിപിടിക്കാൻ കുമ്മനംജിക്ക്‌ എന്തവകാശം എന്നതാണ്‌ മറ്റൊരു പ്രശ്‌നം….കേരളത്തിൽ വിവിധ സമുദായക്കാർ തമ്മിൽ ഉരസലുണ്ടാകുമ്പോൾ തൊഗാഡിയ പോലെയുളള സാധനങ്ങളെ കേരളത്തിൽ കൊണ്ടുനടക്കുന്നതും ത്രിശൂലം പോലുളള ‘മാന്യ’മായ ആയുധങ്ങൾ വിതരണം നടത്തുന്നതും കുമ്മനത്തിന്‌ മഹത്തായ കാര്യങ്ങളാകയാൽ കെനിയൻബ്രദർപ്രശ്‌നം വെറും അശുവാണു സോദരാ….കേരളത്തിന്‌ കെനിയനും, തൊഗാഡിയനും ഒരുപോലെയാണ്‌ കുമ്മനംജീ….

Generated from archived content: news2_sep29.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here