തിരഞ്ഞെടുപ്പുഫലം ഭാവി രാഷ്‌ട്രീയത്തെ മാറ്റുംഃ വെളിയം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്‌ ഫലം കേരളത്തിന്റെ ഭാവിരാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക്‌ ഇടവരുത്തുമെന്ന്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ പറഞ്ഞു. കഴിഞ്ഞകാലങ്ങളിൽ യു.ഡി.എഫിന്‌ ഗണ്യമായ പിന്തുണ നല്‌കിയ ന്യൂനപക്ഷജനവിഭാഗങ്ങൾ ഇപ്പോൾ പുനർവിചിന്തനം നടത്തുകയാണെന്നും വെളിയം അഭിപ്രായപ്പെട്ടു.

മറുപുറംഃ ഇക്കണക്കിന്‌ സി.പി.ഐയുടെ രാഷ്‌ട്രീയഭാവി ആകെ തലകീഴ്‌മറിയാൻ സാധ്യതയുണ്ട്‌ സഖാവേ. കരുണാകരനെ കണ്ടപ്പോൾ പഴയ അമ്മായിയെ മറന്ന കണക്കായി സി.പി.എമ്മുകാർ. സി.പി.ഐയോ അതെന്ത്‌ സാധനം എന്ന്‌ വല്യേട്ടൻ പറയുന്ന കാലം വരുമെന്ന്‌ തീർച്ച. പണ്ടേ ദുർബല ഇപ്പോൾ ഗർഭിണിയും എന്ന അവസ്ഥ സി.പി.ഐക്ക്‌ വരാതിരിക്കാൻ കമ്യൂണിസ്‌റ്റു ദൈവങ്ങളെ മനസ്സിരുത്തി പ്രാർത്ഥിക്കൂ…

Generated from archived content: news2_sep28_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here