തിരുവനന്തപുരം പൂജപ്പുര ജയിലിൽ തടവുകാർക്കായി ജയിൽ ജീവനക്കാർ കഞ്ചാവടക്കമുളള ലഹരിമരുന്നുകൾ കടത്തുന്നതായി ജയിലറുടെ റിപ്പോർട്ട്. എന്നാൽ ആരോപണവിധേയരായ വാർഡൻമാരെ ശിക്ഷിക്കാതെ കുറ്റകൃത്യം റിപ്പോർട്ടു ചെയ്‌ത ജയിലറെ കണ്ണൂരിലേക്ക് സ്ഥലം മാറ്റി. ജയിലിൽ ഒട്ടനവധി മാരകായുധങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് തയ്യാറാക്കിയ ജയിലറെ സഹായിച്ച മറ്റ് ഉദ്യോസ്ഥരും സ്ഥലമാറ്റ ഭീഷണി നേരിടുകയാണ്.
മറുപുറംഃ കുറച്ച് കഞ്ചാവ് ജയിലിലേയ്‌ക്ക് കടത്തിയതിനാണോ ഇത്ര പുക്കാറ്….ഇവിടെ മന്ത്രിയടക്കം പലരും കരിമണൽ അങ്ങ് വിദേശത്തേയ്‌ക്ക് കടത്തുവാൻ പോകുന്നു… എല്ലാം ഒന്നുതന്നെ. കഞ്ചാവാണെങ്കിൽ തലയ്‌ക്കിത്തിരി ലഹരി, കരിമണലാണെങ്കിൽ പോക്കറ്റ് നിറച്ചും ‘പണലഹരി’.
ജയിലിൽ പോയാലും നന്നാവാൻ സമ്മതിക്കുകയില്ല; നമ്മുടെ ലോകം….
Generated from archived content: news2_sep27.html
Click this button or press Ctrl+G to toggle between Malayalam and English