വനംവകുപ്പ് ഉദ്യോഗസ്ഥ പ്രകൃതി ശ്രീവാസ്‌തവയെ പീഡിപ്പിച്ച കേസിൽ മുൻമന്ത്രിയും ജനതാദൾ നേതാവുമായ നീലലോഹിതദാസൻ നാടാർ എം.എൽ.എയെ കോഴിക്കോട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഒരുവർഷം തടവിന് ശിക്ഷിച്ചു. ഐ.എ.എസുകാരിയായ നളിനിനെറ്റോയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലും നീലൻ പ്രതിയാണ്. ശ്രീവാസ്‌തവക്കേസ് വനം മാഫിയയുടെ ഗൂഢാലോചനയുടെ ഫലമാണെന്നാണ് നീലന്റെ പ്രതികരണം. പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും എം.എൽ.എ സ്ഥാനം നീലന് നഷ്‌ടമാവില്ലെന്ന് നിയമവൃത്തങ്ങൾ അറിയിച്ചു. കുറഞ്ഞത് രണ്ടുവർഷമെങ്കിലും ശിക്ഷിച്ചാലെ രാജിവെയ്‌ക്കേണ്ടതുളളൂ. മാത്രവുമല്ല അപ്പീലിൽ അന്തിമവിധി വരുന്നതുവരെ നീലന് സ്ഥാനമാറ്റം വേണ്ടിവരില്ല.
മറുപുറംഃ- അങ്ങിനെ പീഡനങ്ങളുടെ പറുദീസയായ കേരളത്തിൽ, നിയമസഭയിൽനിന്നും ഒരു പ്രതിനിധികൂടി കടന്നുവന്നിരിക്കുന്നു. ഐസ്‌ക്രീമും ചോക്‌ലെറ്റും ഒക്കെ ഉയർന്നുവന്നെങ്കിലും ഒടുവിൽ സംസ്ഥാനത്തിന്റെ ‘അഭിമാന’മായി ഉയർന്നുവന്നത് നീലൻ മാത്രം….എന്നിട്ടും പത്രങ്ങളിൽ പല്ലിളിച്ച് പോസു ചെയ്യുന്നത് കാണുമ്പോഴാണ് ജനങ്ങൾക്ക് അറയ്‌ക്കുന്നത്….അനുഭവിക്കണം നമ്മൾ, കേസു കൊടുമ്പിരിക്കൊണ്ടിരിക്കയല്ലേ നീലനെ എം.എൽ.എ ആക്കിയത്…..
നിയമമൊക്കെ അതിന്റെ വഴിക്കുപോകട്ടെ….ദയവുചെയ്‌ത് രാജിവച്ച് അസംബ്ലിയുടെ മാന്യതയെങ്കിലും നിലനിർത്തു….
Generated from archived content: news2_sep24.html
Click this button or press Ctrl+G to toggle between Malayalam and English