കരിമണൽ ഖനനത്തിന് അനുമതി നല്‌കിയത് മന്ത്രിസഭായോഗത്തിന്റെ അറിവോടെയല്ലെന്ന് ടൂറിസം-ദേവസ്വം മന്ത്രി കെ.വി.വേണുഗോപാൽ വെളിപ്പെടുത്തി. ആലപ്പുഴയിൽ വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ മന്ത്രിസഭയിലും ഇക്കാര്യം ചർച്ച ചെയ്‌തിട്ടില്ല. മന്ത്രിസഭ ചർച്ചചെയ്യാത്ത സ്ഥിതിക്ക് ഖനനത്തിന് വ്യവസായവകുപ്പ് എങ്ങനെ അനുമതി നല്‌കിയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മറുപുറംഃ- ഈ ലോകത്ത് നടക്കുന്ന കാര്യങ്ങളൊക്കെ കേരളമന്ത്രിസഭ അറിഞ്ഞുകൊണ്ട് ചെയ്യാനൊക്കുമോ വേണുഗോപാൽമന്ത്രീ….അമേരിക്ക ഇറാഖ് ആക്രമിച്ചത് നമ്മുടെ മന്ത്രിസഭ അറിഞ്ഞുകൊണ്ടാണോ?…. റഷ്യയിൽ കുട്ടികളെ ബന്ദികളാക്കിയതും, ഐവാൻ ക്യൂബ വഴി അമേരിക്കയിൽ എത്തിയതും മന്ത്രിസഭ അറിഞ്ഞുകൊണ്ടാണോ മന്ത്രീ….? ദേ…ഇപ്പോൾ സീരിയലിൽ അഭിനയിപ്പിക്കാമെന്നു മോഹിപ്പിച്ച് ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതും മന്ത്രിസഭ അറിഞ്ഞുകൊണ്ടാണോ…? പിന്നെയാണീ കരിമണൽ….
ഇത് പറഞ്ഞത് നാട്ടുകാരല്ലേ…. മന്ത്രിസഭയിലെ ചില വീട്ടുകാരണെന്നു ചിലർ പറയുന്നു.
Generated from archived content: news2_sep20.html