പുതിയ മന്ത്രിസഭയിൽ ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കണംഃ രാജഗോപാൽ

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുളള പുതിയ മന്ത്രിസഭയിൽ വേണ്ടത്ര ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കണമെന്ന്‌ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ.രാജഗോപാൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ എസ്‌.എൻ.ഡി.പി, എൻ.എസ്‌.എസ്‌ സംഘടനകളുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആന്റണിയുടെ രാജിക്ക്‌ കാരണം കേരളത്തിലെ വർഗ്ഗീയവാദികളാണെന്നും രാജഗോപാൽ അഭിപ്രായപ്പെട്ടു.

മറുപുറംഃ- വേണ്ടത്ര ഹിന്ദു പ്രാതിനിധ്യം കിട്ടാൻ കുമ്മനം രാജേന്ദ്രൻ, നാരായണപ്പണിക്കർ, വെളളാപ്പളളി എന്നിവരേയും കൂടുതൽ പ്രാതിനിധ്യം വേണമെങ്കിൽ വെറുതെയിരിക്കുന്ന സി.കെ.പത്‌മനാഭനേയും മന്ത്രിയാക്കാം….കേരളം ഹൈന്ദവത കൊണ്ട്‌ കൊഴുക്കട്ടെ….താങ്കളുദ്ദേശിച്ച വർഗ്ഗീയതയ്‌ക്ക്‌ ബദൽ ഹിന്ദു വർഗ്ഗീയതയല്ലേ രാജേട്ടാ, മനുഷ്യനെന്ന വർഗ്ഗബോധമാണ്‌ വേണ്ടത്‌. എരിതീയിൽ എണ്ണയൊഴിക്കുന്ന പരിപാടി അത്ര നല്ലതല്ലെന്ന്‌ ഓർത്തോളൂ….

Generated from archived content: news2_sep2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here