ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയെ തളളിപ്പറയാൻ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുളള ഇന്നത്തെ കോൺഗ്രസ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ആവശ്യപ്പെട്ടു. യു.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടിനെ തകർക്കാൻ കരുണാകരൻ നിലപാടെടുത്തപ്പോഴാണ് കോൺഗ്രസുകാർ രാജൻകേസ് കുത്തിപ്പൊക്കുന്നത്. ഇത് അടിയന്തരാവസ്ഥയോടുളള വിരോധം കൊണ്ടല്ലായെന്നും പിണറായി പറഞ്ഞു.
മറുപുറംഃ ചോദ്യമൊക്കെ കോൺഗ്രസുകാരുടെ മർമ്മത്തുതന്നെ കൊണ്ടു. ഭേഷായി…. പക്ഷെ രാജന്റെ അച്ഛൻ ഈച്ചരവാര്യരുടെ മുഖത്തുനോക്കി പിണറായിക്കിത് പറയുവാൻ കഴിയുമോ എന്നതാണ് മറുചോദ്യം. ആന്റണിയും ഉമ്മനും അടക്കമുളള കോൺഗ്രസുകാർ ആകാശവിളക്കുപോലെയാണ്. എങ്ങോട്ടു വേണമെങ്കിലും തിരിയും. പക്ഷെ അഴീക്കോടൻ രാഘവന്റെ ഓർമ്മകൾക്ക് ഒരു വളവും തിരിവുമില്ല. യു.ഡി.എഫ്-ബി.ജെ.പി ബാന്ധവം തകർക്കാൻ കരുണാകർജി തന്നെ വേണമെന്ന് എന്താ സഖാവേ ഇത്ര നിർബന്ധം. വിപ്ലവം കരുണാകരനിലൂടെ എന്ന മുദ്രാവാക്യം ഇത്തവണ ഉയരുമോ ആവോ?
Generated from archived content: news2_sep12_05.html
Click this button or press Ctrl+G to toggle between Malayalam and English