മന്ത്രി വക്കം പുരുഷോത്തമൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന സി.പി.എം നേതാവ് കൊടിയേരി ബാലകൃഷ്‌ണന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തളളി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം കീഴാറ്റിൽ ഗവൺമെന്റ് ആശുപത്രി ബ്ലോക്ക് ഉദ്‌ഘാടനം ചെയ്ത മന്ത്രിയുടെ നടപടി ചട്ടലംഘനമായിരുന്നെന്നായിരുന്നു പരാതി. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വിവരം അറിയാതെയാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്നും, രാത്രിയിലാണ് ഇക്കാര്യം അറിയുന്നതെന്നും വക്കം വിശദീകരണം നല്‌കി.
മറുപുറംഃ എന്തിനാ കൊടിയേരി പാവത്തുങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്. ഒരു ആശുപത്രി ബ്ലോക്ക് ഉദ്‌ഘാടനം ചെയ്തുവെന്ന് വച്ച് തിരഞ്ഞെടുപ്പിന്റെ അടിക്കല്ലൊന്നും ഇളകില്ലല്ലോ. വക്കത്തിന്റെ പ്രായത്തെയും ആ ‘വിനയ’ത്തേയും ബഹുമാനിക്കണ്ടേ…….?
എന്തായാലും, ഒരു കാര്യം തനിക്കറിയില്ലായിരുന്നെന്ന് വക്കം സാർ പറഞ്ഞല്ലോ. അത്രയും ഭാഗ്യം. ഏതാണ്ട് പ്രപഞ്ചത്തിന്റെ മൂലക്കല്ലുവരെ ഉളളം കയ്യിലിട്ട് അമ്മാനമാടുന്നുവെന്ന് പറയുന്ന വക്കം, തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് അറിഞ്ഞില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി പാടാണു സാർ….
Generated from archived content: news2_sep02_05.html