റിച്ചാർഡ്‌ ഫ്രാങ്കി കേരളം സന്ദർശിക്കില്ല

കേരളത്തെക്കുറിച്ച്‌ പഠനം നടത്താൻ അടുത്തമാസം കേരളം സന്ദർശിക്കുന്ന അമേരിക്കൻ സംഘത്തിൽനിന്നും റിച്ചാർഡ്‌ ഫ്രാങ്കി പിൻമാറി. ഫ്രാങ്കിയുടെ സന്ദർശനം സി.പി.എമ്മിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്ന സൂചനയിന്മേലാണ്‌ പിൻമാറ്റം. സി.പി.എം സമ്മേളനങ്ങൾ നടക്കുന്ന സമയത്ത്‌ ഫ്രാങ്കി കേരളത്തിലുണ്ടായാൽ അത്‌ ഒട്ടേറെ വിവാദങ്ങൾക്ക്‌ വഴിതെളിക്കുമെന്ന്‌ പാർട്ടിയിലെ ഒരു വിഭാഗം മുന്നറിയിപ്പു നല്‌കിയിരുന്നു.

മറുപുറംഃ- ഡി.വൈ.എഫ്‌.ഐക്കാരുടെ സമരരീതികളെക്കുറിച്ച്‌ തോമസ്‌ ഐസക്ക്‌ നല്ലപോലെ ഫ്രാങ്കിയോട്‌ പറഞ്ഞുകാണും. കരിങ്കൊടി കാട്ടൽ, കരിഓയിലൊഴിക്കൽ, കാറു തടയൽ, അത്‌ കത്തിക്കൽ….അച്യുതാനന്ദകോമരത്തിന്റെ വെട്ടിനിരത്തൽ തുളളലും ഒക്കെയാകുമ്പോൾ, ഫ്രാങ്കിക്ക്‌ പിരാന്താകുമെന്ന്‌ തീർച്ച….ഐസുകട്ടയിലാണ്‌ വൈറ്റുവാഷുചെയ്യാൻ വന്നിരിക്കുന്നതെന്ന്‌ ഫ്രാങ്കിക്ക്‌ അറിഞ്ഞുകൂടായിരുന്നു സഖാക്കളേ…..

Generated from archived content: news2_oct9.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here