മുൻമന്ത്രിയും കേരള കോൺഗ്രസ് (സി) യുവനേതാവുമായ കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ കോൺഗ്രസ് നേതാവ് കെ.കരുണാകരനെ കണ്ട് ചർച്ച നടത്തി. ഗണേഷും പിതാവ് ബാലകൃഷ്‌ണപിളളയുമായുളള തർക്കം തീർക്കാൻ കരുണാകരൻ ഇടപെടുമെന്നും സൂചനയുണ്ട്. മുക്കാൽ മണിക്കൂറോളം ഇവർ ചർച്ച നടത്തി.
മറുപുറംഃ- സംഭവമറിഞ്ഞ ഉടനെ ബാലകൃഷ്‌ണപിളള മുരളീധരനെ കാണുവാൻ ഓടിനടക്കുന്നതായും വാർത്ത കേട്ടു. ഒരു അപ്പൻ മകനോട് എങ്ങനെ പെരുമാറണം എന്ന ചട്ടം ബാലകൃഷ്‌ണപിളളയെ പഠിപ്പിക്കാൻ ഗണേഷ് കരുണാകരനോട് അപേക്ഷിച്ചതായും അതിൻ ബദലായി മകന്റെ പെരുമാറ്റച്ചട്ടം ഗണേഷിനെ പഠിപ്പിക്കണമെന്ന് അപേക്ഷിക്കാനാണത്രെ ബാലകൃഷ്‌ണപിളള മുരളീധരനെ അന്വേഷിക്കുന്നത്….എന്നാൽ കൊട്ടാരക്കരകാർക്ക് രക്തബന്ധത്തിന് വിലയില്ലെന്നും അന്നം നല്‌കുന്നവനോടാണ് അടുപ്പമെന്നും കരുണാകരൻ പറഞ്ഞതായി ഒരു അടുക്കളവർത്തമാനം. തന്റെ മകനും ഇടക്കാലത്ത് കൊട്ടാരക്കരക്കാരനായി മാറിയതായും കരുണാകരൻ ഗണേഷിനോട് പറഞ്ഞുവെന്ന് മറ്റൊരു വാർത്ത….ഉരല് ചെന്ന് മദ്ദളത്തോട് പരാതി പറഞ്ഞതുപോലെയായി ഇത്.
Generated from archived content: news2_oct7.html
Click this button or press Ctrl+G to toggle between Malayalam and English