പ്രസിഡന്റു പദവിക്കുവേണ്ടി എതിർഗ്രൂപ്പുകാർ സി.പി.എം നേതാവിനെ പൂട്ടിയിട്ടു

പിണറായി പക്ഷത്തേയ്‌ക്കു മാറിയ സി.പി.എം നേതാവ്‌ ജി. അറുച്ചാമിയെ പാലക്കാട്‌ പുതുശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അച്യുതാനന്ദൻ പക്ഷക്കാരനും ജില്ലാസെക്രട്ടറിയേറ്റ്‌ അംഗവുമായ എ.പ്രഭാകരനെ പിണറായി ഗ്രൂപ്പുകാർ പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു. ഒടുവിൽ പിണറായി അനുകൂലികളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന്‌ അറുച്ചാമിയെ തന്നെ പ്രസിഡന്റാക്കാൻ തീരുമാനിച്ചു. നിലവിലുളള പ്രസിഡന്റ്‌ കെ.ജി. ജയന്തിയെ വീണ്ടും പ്രസിഡന്റാക്കാനായിരുന്നു ഏരിയാക്കമ്മറ്റി തീരുമാനം.

മറുപുറംഃ “തടവറ ഞങ്ങൾക്ക്‌ പുല്ലാണേ….വെടിയുണ്ട ഞങ്ങൾക്ക്‌ പൂമാല….” ഒരു മുദ്രാവാക്യത്തിനുളള സ്‌കോപ്പൊക്കെ ഉണ്ട്‌. കടുത്ത പീഡനകാലത്തിലൂടെ വളരാത്ത നേതാക്കൾക്ക്‌ ഇത്തരം തടവറകൾ ഒരു അനുഭവമായിരിക്കും. പൂട്ടിയിടുന്നത്‌ ഫാസിസ്‌റ്റു-മുതലാളിത്തവർഗ്ഗക്കാരല്ലെങ്കിലും തടവുശിക്ഷ വലിയൊരനുഭവം തന്നെ… ഇക്കണക്കിനുപോയാൽ ഇനിയുമെത്രയെത്ര ചോരച്ചാലുകൾ നീന്തി കയറേണ്ടിവരും?

Generated from archived content: news2_oct6_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here