അവകാശങ്ങൾ ചോദിക്കുകയും അതിനായി പോരാടുകയും ചെയ്‌തപ്പോൾ തന്നെ ചിലർ ജാതിക്കോമരമാക്കിയെന്ന് വെളളാപ്പളളി നടേശൻ പറഞ്ഞു. രാഷ്‌ട്രീയത്തിലും വിദ്യാഭ്യാസരംഗത്തും ഈഴവർക്കായി താൻ പോരാടിയതാണ് തന്നെ ഇങ്ങനെ അപഹസിക്കാൻ കാരണമായത്. പിന്നോക്ക വിഭാഗങ്ങൾക്കായുളള പോരാട്ടത്തിൽ യോഗം പ്രവർത്തകർ ഒന്നടങ്കം തനിക്കുവേണ്ടി നിലകൊളളുമെന്നും വെളളാപ്പളളി പറഞ്ഞു. മുവാറ്റുപുഴയിൽ ഗുരുവർഷം 150-ന്റെ യൂണിയൻ തല ഉദ്‌ഘാടനം നടത്തി സംസാരിക്കുകയായിരുന്നു വെളളാപ്പളളി.
മറുപുറംഃ- ഹോ ദൈവമേ, തേൻ പോലുളള ഹൃദയത്തിനുടമയെയാണല്ലോ ചില നീചർ ജാതിക്കോമരമാക്കിയത്. എന്താ ഈ പാവം ആവശ്യപ്പെട്ടത്….; നിസ്സാരം… എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈഴവർക്ക്, തിരഞ്ഞെടുപ്പ് സീറ്റുകളെല്ലാം ഈഴവർക്ക്…സംവരണം മുഴുവൻ ഈഴവർക്ക്…ഈഴവ കുടുംബയൂണിറ്റുകൾ, മഞ്ഞ ട്രേഡ്‌മാർക്ക്, ഗുരു ഈഴവനു മാത്രം…(മറ്റാർക്കും ഏഴയിലത്ത് വരുവാൻ പറ്റില്ല) പിന്നെ ഇപ്പോൾ ഇത്തിരി മിനുസം വച്ചപ്പോൾ നാരായണപ്പണിക്കരുമായൊരു കൂട്ട്… (കാര്യമെന്തായാലും നായരല്ലേ നമ്പാതിരിക്കാനാകുമോ…) ഒരു കാര്യത്തിൽ മാത്രം ഈഴവ-മറ്റുജാതി വ്യത്യാസമില്ല. വിദ്യാഭ്യാസരംഗത്ത് കോഴവാങ്ങി സീറ്റ് കൊടുക്കുന്നതിൽ…അവിടെ കാശേ ശരണം….അതെങ്കിലുമോർത്ത് ഈ മഹാനെ ജാതിക്കോമരമെന്ന് വിളിക്കല്ലേ….
Generated from archived content: news2_oct29.html