ഒ.വി.വിജയന്റെ ചിതാഭസ്‌മംഃ തർക്കം നിർത്താൻ കോടതി

അന്തരിച്ച എഴുത്തുകാരൻ ഒ.വി.വിജയന്റെ ആത്മശാന്തിക്കുവേണ്ടി തർക്കത്തിലിരിക്കുന്ന അദ്ദേഹത്തിന്റെ ചിതാഭസ്‌മം ഒരുമിച്ച്‌ നിമജ്ജനം ചെയ്യാൻ മകൻ മധുവിനേയും അനന്തരവൻ രവിശങ്കറേയും ഡൽഹി ഹൈക്കോടതി ഉപദേശിച്ചു. ഇതിന്റെ പേരിലുളള തർക്കം നിർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.

മറുപുറംഃ കോടതിക്കുപോലും ഇങ്ങനെ തോന്നിയ സ്ഥിതിക്ക്‌ മകനേയും മരുമകനേയും പഴുപ്പിച്ച ചൂരൽകൊണ്ട്‌ ഒരു പ്രയോഗം നടത്താമായിരുന്നു. പ്രിയപ്പെട്ടവരെ, എന്റെ ചാരം ഏതെങ്കിലും പുറമ്പോക്കിൽ കുഴിച്ചിട്ട്‌ അതിനുമുകളിൽ ഒരു തൈമാവ്‌ നട്ട്‌ പിന്നീട്‌ അതിലുണ്ടാകുന്ന മാങ്ങയ്‌ക്കുവേണ്ടി തല്ലുപിടിച്ചാൽ ഇതിലെത്രയും നന്നാകുമായിരുന്നു എന്ന്‌ വിജയന്റെ ആത്മാവ്‌ മുകളിലിരുന്ന്‌ വിലപിക്കുന്നുണ്ടാകും. ഈ വിത്തുഗുണം ഇവന്മാർക്ക്‌ എവിടെന്നു കിട്ടിയോ ആവോ..?

Generated from archived content: news2_oct28_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here