സ്‌കൂളിൽ മരംമുറി – പ്രിൻസിപ്പലും പഞ്ചായത്ത്‌ പ്രസിഡന്റും അറസ്‌റ്റിൽ

പാലോട്‌ നവോദയ വിദ്യാലയ വളപ്പിൽ കാടുവെട്ടിത്തെളിക്കുന്നതിന്റെ മറവിൽ ലക്ഷങ്ങളുടെ മരംകൊളള നടത്തിയതിന്‌ സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ഹരിദാസും പി.ടി.എ പ്രസിഡന്റും നന്ദിയോട്‌ പഞ്ചായത്തു പ്രസിഡന്റുമായ പി.എസ്‌.പ്രഭുവും അടക്കം ഏഴുപേരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. ഏതാണ്ട്‌ 20 ലക്ഷം രൂപ വില വരുന്ന മരങ്ങളാണ്‌ ഇവർ മുറിച്ചുമാറ്റിയത്‌. പ്രതികളെ നവംബർ 7 വരെ നെടുമങ്ങാട്‌ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്റ്‌ ചെയ്‌ത്‌ ജയിലിലാക്കി.

മറുപുറംഃ ഗുരുദൈവ സമാനനായതിനാൽ മരം മാത്രമല്ല സ്‌കൂളിന്റെ അടിവേരു വേണമെങ്കിലും തോണ്ടി വിൽക്കാം. ദൈവമേ ഇതൊക്കെ കണ്ടാണല്ലോ നമ്മുടെ പിളേളര്‌ പഠിക്കുന്നത്‌. മക്കളേ സൂക്ഷിച്ചോളണേ, കാശുകിട്ടുമെന്നു കരുതി നിങ്ങളുടെ കിഡ്‌നിവരെ ഈ സാറന്മാർ അടിച്ചുമാറ്റും. വിനാശകാലേ വിപീതബുദ്ധി എന്നുപറഞ്ഞ്‌ സമാധാനിച്ചിട്ടു കാര്യമില്ല. ഇവരെയൊക്കെ തിരണ്ടിവാലിനടിച്ച്‌ തലകീഴായി കെട്ടിത്തൂക്കി അടിയിൽ മുളകു പുകയിട്ടു വാട്ടണം.

Generated from archived content: news2_oct26_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here