വി.വി.ഐ.പികളോട്‌ സർക്കാർ വീടുകൾ ഒഴിയാൻ കോടതി

അലോട്ട്‌മെന്റ്‌ കാലാവധി കഴിഞ്ഞശേഷവും ഡർഹിയിലെ കേന്ദ്ര സർക്കാർ ബംഗ്ലാവുകൾ ഒഴിഞ്ഞുകൊടുക്കാൻ വി.വി.ഐ.പികൾ തയ്യാറാകാത്തതിൽ സുപ്രീംകോടതി കടുത്ത നീരസം പ്രകടിപ്പിച്ചു. 465 പേരാണ്‌ ഇങ്ങിനെ ഒഴിഞ്ഞുപോകാതെയുളളവരുടെ ലിസ്‌റ്റിൽ ഉളളത്‌. ഇതിൽ ആദ്യത്തെയാൾ ബീഹാർ ഗവർണർ ബൂട്ടാസിംഗാണ്‌. ബീഹാർ ഗവർണർ ബീഹാറിൽ താമസിക്കാതെ എങ്ങിനെ ഡൽഹിയിലെ സർക്കാർ ഭവനത്തിൽ താമസിക്കുന്നുവെന്ന്‌ കോടതി ആശ്ചര്യം രേഖപ്പെടുത്തി.

മറുപുറംഃ ഇവരെല്ലാം സുനാമിയിലും ഭൂകമ്പത്തിലും പെട്ട വി.വി.ഐ.പികളാണ്‌ കോടതി. കേന്ദ്രസർക്കാർ നല്‌കുന്ന ഗോതമ്പുകഞ്ഞിയും പയറുമാണ്‌ ജീവൻ നിലനിർത്താൻ ആകെ കിട്ടുന്നത്‌. പിന്നെ ചില്ലറ ഭിക്ഷാടനവുമുണ്ട്‌. ബൂട്ടാസിംഗാണെങ്കിൽ ബീഹാറിൽ തട്ടിയും മുട്ടിയും ഇത്തിരി ചില്ലറ ഒപ്പിക്കുന്നുണ്ട്‌. ഇപ്പോൾ അവിടന്നും ചിലർ ഓടിക്കുവാനുളള ശ്രമത്തിലാണ്‌. കടന്ന കൈയ്യായിപ്പോയി കോടതീ… ഇതേതാണ്ട്‌ പാവപ്പെട്ട കോടീശ്വരന്മാരെ ജീവിക്കാൻ അനുവദിക്കുന്നില്ല എന്നു പറയുമ്പോലെയായല്ലോ.

Generated from archived content: news2_oct25_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here