ജയിലിൽ സായുധസേനയെ നിയോഗിക്കണം ഃ ഡി.ജി.പി

സംസ്ഥാനത്തെ മിക്ക ജയിലുകളിലും തടവുകാർ കലാപത്തിന്റെ വക്കിലാണെന്നും രാഷ്‌ട്രീയ തടവുകാർ രക്ഷപ്പെടാനുളള സാധ്യത തളളിക്കളയാൻ ആവില്ലെന്നും ജയിൽ ഡി.ജി.പി എം.ജി.എ.രാമൻ അഭിപ്രായപ്പെട്ടു. കോഴിക്കോട്‌ ജില്ലാ ജയിലിൽ തടവുകാരെ നിയന്ത്രിക്കാൻ രണ്ടു ബറ്റാലിയൻ സായുധസേനയെ ഉടൻ ലഭ്യമാക്കണമെന്നും ഡി.ജി.പി സർക്കാരിനോട്‌ ആവശ്യപ്പെട്ടു. കോഴിക്കോട്‌ ജയിലിലാണ്‌ മാറാട്‌ കേസ്‌ പ്രതികളെ പാർപ്പിച്ചിട്ടുളളത്‌.

മറുപുറംഃ കാര്യങ്ങളൊക്കെ ശരിയാണ്‌. ജയിലിലെ കലാപം നിയന്ത്രിക്കാൻ സായുധസേന തന്നെ വേണ്ടിവരും. പക്ഷെ പോലീസ്‌ സ്‌റ്റേഷനിലെ ഉരുട്ടിക്കൊലയും മൂത്രം കുടിപ്പിക്കലും അവസാനിപ്പിക്കാൻ ഏതു സേനയെയാണാവോ നിയോഗിക്കുക. ജയിലെത്ര ഭേദം, പോലീസ്‌ സ്‌റ്റേഷനല്ലോ ഭയാനകം എന്ന അവസ്ഥയാണ്‌ കുറ്റവാളികൾക്ക്‌. ഇനി നമുക്ക്‌ ജയിലിലെ കലാപം നോക്കിയിരിക്കാം. ഉരുട്ടൽ മൂലം ചത്തവനെയൊക്കെ മറന്നു കള. അതുപോലെയാണോ ജയിലിലെ പ്രശ്‌നങ്ങൾ? പ്രിയ ഡിജിപി ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും പോകണം.

Generated from archived content: news2_oct22_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here