പാലക്കാട് നഗരസഭയുൾപ്പെടെ സംസ്ഥാനത്ത് ഒരു തദ്ദേശസ്ഥാപനങ്ങളിലും ബി.ജെ.പിയുമായി അധികാരം പങ്കിടുകയോ അവരുടെ പിന്തുണയോടെ ഭരിക്കുകയോ ചെയ്യില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്വമേധയാ ബി.ജെ.പി പിന്തുണച്ച് കോൺഗ്രസ് അംഗങ്ങൾ അധികാരത്തിൽ വരികയാണെങ്കിൽ, അവർ രാജിവെച്ച് പുറത്തുപോകുമെന്നും ചെന്നിത്തല പറഞ്ഞു.
മറുപുറംഃ പാലം കടക്കുവോളം നാരായണ നാരായണ….. പാലം കടന്നാൽ കൂരായണ. ആരുടെ വോട്ടു വേണമെങ്കിലും വാങ്ങുമെന്നായിരുന്നല്ലോ തിരഞ്ഞെടുപ്പിന് മുമ്പ് നമ്മുടെ വീരവാദം…. പിന്നെ പാലക്കാട്ടും ചില വേണ്ടപ്പെട്ട ഇടങ്ങളിലും താമരക്കൈപ്പത്തി കസർത്തുകാണിച്ചതും ജനം കണ്ടതാണ്. പക്ഷെ ബി.ജെ.പിക്കാർ ഇക്കുറി വേണ്ടപോലെ പാര പണിതു. ലാഭം അവർക്കായി… സംഭവം കേന്ദ്രത്തിലെ മാഡം അറിഞ്ഞപ്പോൾ ഇവിടെ ഇടവപ്പാതിയിലെ ഇടിവെട്ടുകൊണ്ടതുപോലായി. ഇനിയിപ്പോ, ബി.ജെ.പിയോ അതെന്തു സാധനം എന്നു പറഞ്ഞ് പുതിയ കളികളിച്ചു നോക്കാം.
Generated from archived content: news2_oct1_05.html
Click this button or press Ctrl+G to toggle between Malayalam and English