ആന്റണിയെ അട്ടിമറിക്കാൻ യാതൊരു ഗൂഢാലോചനയും നടത്തിയില്ലഃ ഉമ്മൻചാണ്ടി.

എ.കെ.ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റാൻ യാതൊരു ഗൂഢാലോചനയും നടത്തിയില്ലെന്ന്‌ പ്രതിപക്ഷ നേതാവു​‍്‌ ഉമ്മൻചാണ്ടിയും ആര്യാടൻ മുഹമ്മദ്‌ എം.എൽ.എ.യും പത്രസമ്മേളനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറുവാനുളള തീരുമാനം ആന്റണിയുടേത്‌ മാത്രമായിരുന്നു. കോൺഗ്രസ്‌ നിയമസഭാ കക്ഷയിലെ ഒരംഗംപോലും ആന്റണിയെ മാറ്റാൻ അന്ന്‌ ആവശ്യപ്പെട്ടില്ല. ആന്റണിയെ അട്ടിമറിക്കാൻ ഉമ്മൻചാണ്ടിയും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന എം.പി.ഗംഗാധരന്റെ ആരോപണത്തോട്‌ പ്രതികരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.

മറുപുറംഃ യാതൊരു ഗൂഢാലോചനയും പാവം ഉമ്മനും കൂട്ടരും നടത്തിയില്ല. ആന്റണിക്ക്‌ മുൻപിൽനിന്നും പുറകിൽ നിന്നും തട്ടു കിട്ടിക്കൊണ്ടിരുന്നപ്പോൾ ഉമ്മൻ മറ്റൊരു ആന്റണിയായി. നിശബ്ദൻ. മിണ്ടാനും ഉരിയാടാനും വയ്യാത്തവൻ​‍ാ ഒരു മൗനൻ. എല്ലാ കുരിശും ആന്റണിയുടെ തലയിൽ. ഒരു കൈസഹായിച്ചിരുന്നെങ്കിൽ ആന്റണി ഇന്നും ആ കസേരയെ അലങ്കരിച്ചേനെ. നമ്മൾ അന്നേരം ആ കസേര സ്വപ്നം കണ്ട്‌ നേരത്തെ പറഞ്ഞതുപോലെ മൗനിയായി. കരുണാകരൻ ആന്റണിയെ ഇറക്കാൻ നോക്കിയ കളികൾ തന്നെ. പക്ഷെ വില്ലൻ കളളനു കഞ്ഞിവച്ച ബന്ധുക്കളാണ്‌ എന്നു മാത്രം. ഇതിനെ ഗൂഢാലോചന എന്നു പറഞ്ഞ്‌ ചെറുതാക്കല്ലേ ഗംഗാധരാ…..

Generated from archived content: news2_oct17_2006.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here