വക്കത്തിനെതിരായ ഫയലുകൾ കാൺമാനില്ല

ധനമന്ത്രി വക്കം പുരുഷോത്തമന്റെ മക്കളും മരുമകനും ഭൂമി വാങ്ങിയപ്പോൾ നടത്തിയ സ്‌റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിപ്പു നടത്തിയെന്ന ആരോപണം സംബന്ധിച്ച ഫയൽ സെക്രട്ടറിയേറ്റിൽ നിന്നും കാണാതായി. ഇതേക്കുറിച്ച്‌ വകുപ്പിലെ ഉദ്യോഗസ്ഥന്മാർക്ക്‌ ഒരു വിവരവുമില്ല. ഇവർ നടത്തിയ ഭൂമി ഇടപാടുകളിൽ നിലവിലുളള മാർക്കറ്റ്‌ വിലയുടെ നാലിലൊന്നുപോലും ആധാരങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതുവഴി ലക്ഷങ്ങളുടെ സ്‌റ്റാമ്പ്‌ ഡ്യൂട്ടിയാണ്‌ പൊതുഖജനാവിന്‌ നഷ്‌ടമായത്‌.

മറുപുറംഃ വക്കം പുരുഷോത്തമനെന്നാൽ മായാജാലക്കാരൻ ഗോപിനാഥ്‌ മുതുകാടിനേക്കാൾ കേമൻ. വാനിഷിംഗ്‌ ഐറ്റംസിലാണ്‌ പുളളിക്കാരന്‌ താത്‌പര്യം. ഇടയ്‌ക്ക്‌ എസ്‌ക്കേപ്പ്‌ മാജിക്കും വഴങ്ങും. വക്കം അക്കമിട്ട്‌ എണ്ണിക്കൊണ്ടല്ലേ വളയങ്ങൾ ചാടിക്കളിക്കുന്നത്‌. ഇനി സംഭവം നടന്ന നെടുമങ്ങാട്‌ അങ്ങിനെയൊരു ഭൂമിയില്ലെന്നുതന്നെ വരുത്തിക്കളയും ആശാൻ… എന്തിന്‌ നെടുമങ്ങാടെന്ന പ്രദേശം തന്നെ പാക്കിസ്ഥാനിലെ ഭൂകമ്പത്തിൽ പാതാളത്തിലേക്ക്‌ പോയെന്നും വരുത്തും. ഇതു താൻടാ വക്കം…. പൂച്ച എങ്ങിനെ വീണാലും നാലുകാലിൽ തന്നെ… മലയാളികളുടെ ഓരോരോ ഭാഗ്യങ്ങളേ… സമ്മതിക്കണം നമ്മളെ.

Generated from archived content: news2_oct15_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here