വേദോപനിക്ഷത്തുകൾ മുഴുവൻ മാനവസമൂഹത്തിന്റെ സ്വത്താകയാൽ അത് സാധാരണ ജനങ്ങൾക്കും പ്രാപ്യമാകുന്ന സാഹചര്യം വരണമെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ പറഞ്ഞു. മഹാലക്ഷ്‌മിയാഗത്തിന്റെ ഒന്നാംദിവസം ഈശാലയത്തിലെ യാഗഭൂമി സന്ദർശിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹത്തായ പാരമ്പര്യങ്ങൾ കുറച്ചുപേർ മാത്രം അനുഭവിക്കുന്ന അവസ്ഥ മാറണമെന്നും രാജഗോപാൽ പറഞ്ഞു.
മറുപുറംഃ- വേദോപനിഷത്തുകൾ നന്നായി ഉപ്പും മുളകും മസാലയും ചേർത്ത് ഒളവണ്ണയിലെ കോളനിക്കാർക്ക് കൊടുക്കാനും പറയണം ജീ…ലക്ഷങ്ങൾ മുടക്കി ഒളവണ്ണയുടെ തൊട്ടപ്പുറം മഹായാഗങ്ങൾ നടത്തുമ്പോൾ പാവപ്പെട്ട കോളനിക്കാരുടെ വിശപ്പുതീർക്കാൻ ഒരുകിലോ അരിയെങ്കിലും കൊടുക്കാമായിരുന്നു….കഞ്ഞി കൊടുക്കാൻ വന്ന കന്യാസ്‌ത്രീകൾക്കാകട്ടെ കിട്ടിയത് കൂമ്പിന് ഇടിയും….പ്രിയപ്പെട്ട രാജഗോപാൽജി, ഇത്തരം വേദോപനിഷത്തുകൾ ഞങ്ങൾക്കു വേണ്ടേ…
Generated from archived content: news2_oct15.html
Click this button or press Ctrl+G to toggle between Malayalam and English