വഴിയെ പോകുന്നവർക്ക് തട്ടാനുളള പന്തല്ല മുസ്ലീംലീഗെന്ന് കോൺഗ്രസ് നേതാവ് കെ.കരുണാകരൻ പറഞ്ഞു. നന്ദാവനം മുസ്ലീം അസോസിയേഷൻ ഹാളിൽ സി.എച്ച്.മുഹമ്മദ് കോയ മുഖ്യമന്ത്രിപദമേറ്റതിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കരുണാകരൻ. ലീഗ് ഓഫീസ് അടിച്ചുതകർക്കുന്നവർ ഇക്കാര്യം ഓർക്കണമെന്നും, ലീഗില്ലാതെ മനഃസമാധാനത്തോടെ യു.ഡി.എഫിന് മുന്നോട്ടുപോകാൻ കഴിയില്ലെന്നും കരുണാകരൻ പറഞ്ഞു.
മറുപുറംഃ- കരുണാകർജിയെ ചില കോൺഗ്രസുകാർ പന്തെടുത്ത് അമ്മാനമാടുന്നതുപോലെ അമ്മാനമാടി താഴെ വച്ചതേയുളളൂ ഒന്നു വിശ്രമിക്കാൻ….ഇനിയും ആ ‘നല്ല’ നാവുകൊണ്ട് അതുംമിതും പറഞ്ഞാൽ നാട്ടുകാർ താങ്കളെ ചുരുട്ടിക്കൂട്ടി തലപ്പന്തു കളിക്കും…ഇനി പൊക്കാവുന്നതേ എടുക്കാവൂ…പ്രായമിതൊക്കെ ആയില്ലേ… ഇനി ഗുരുവായൂരമ്പലനടയിൽ….
Generated from archived content: news2_oct13.html