മുസ്ലീംലിഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ആത്മകഥ പുറത്തിറങ്ങുന്നു. രാഷ്‌ട്രീയജീവിതത്തിനിടയിൽ ജനങ്ങളോടു പറയാൻ വിട്ടുപോയ സത്യങ്ങളും ജിവിതയാത്രയിൽ സംഭവിച്ച പാളിച്ചകളും പച്ചയായി വിവരിക്കുകയാണ് ‘പറയാൻ ബാക്കിവച്ചത്’ എന്ന തന്റെ ആത്മകഥയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവാദങ്ങൾക്കിടയാക്കാവുന്ന വെളിപ്പെടുത്തലുകൾ ഈ ആത്മകഥയിൽ ഉണ്ടാകുമെന്ന് കരുതുന്നു.
മറുപുറംഃ- പറഞ്ഞതും പ്രവർത്തിച്ചതുമൊക്കെ തന്നെ ധാരാളമാണല്ലോ നേതാവേ ഇനി പറയാൻ ബാക്കിവച്ചത് കൂടിയാകുമ്പോൾ പമ്മന്റെ മാർക്കറ്റ് ഇടിയുമോ? ഏതായാലും സംഭവം മലയാള ആത്മകഥാ സാഹിത്യശാഖയ്‌ക്ക് മുതൽകൂട്ടാകുമെന്ന് ഉറപ്പ്. ഈ വകയിൽപ്പെട്ട നാലഞ്ചെണ്ണം പുറത്തിറങ്ങിയാൽ മാത്രം മതി വായനക്കാർ കുറയുന്നു എന്ന പരാതി തിർക്കാൻ.
Generated from archived content: news2_oct12_2006.html