ലീഗിന്റെ വെല്ലുവിളി നേരിടുംഃ കൊടിയേരി

അക്രമരാഷ്‌ട്രീയം കൊണ്ട്‌ സി.പി.എമ്മിനെ തകർക്കാനാണ്‌ ലീഗിന്റെ ഉദ്ദേശമെങ്കിൽ, അതിന്റെ രീതിയിൽ തന്നെ നേരിടുമെന്ന്‌ സി.പി.എം. നേതാവ്‌ കൊടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. മലപ്പുറത്തെ കെ.എസ്‌.ടി.എ ഓഫീസ്‌ തകർത്തത്‌ മുസ്ലീം ലീഗ്‌ പ്രവർത്തകരാണന്നും സ്ഥലം സന്ദർശിച്ച വേളയിൽ കൊടിയേരി പറഞ്ഞു.

മറുപുറംഃ- മഞ്ചേരിയിൽ അച്യുതാനന്ദനെ തടഞ്ഞതും, മലപ്പുറത്ത്‌ കെ.എസ്‌.ടി.എ ഓഫീസ്‌ തകർത്തതും കുറച്ച്‌ പൊളളുന്ന സംഭവമായിപ്പോയല്ലേ സഖാവേ, ഓ… ഇതിന്റെയൊക്കെ പേറ്റന്റ്‌ നമ്മുടെ പർട്ടിക്കാണല്ലോ…. മറ്റുളളവരെ കരിങ്കൊടിയാൽ അഭിഷേകം നടത്തുന്നതുപോലുളള ‘സമാധാനസമരങ്ങൾ’ നമുക്കു മാത്രം സ്വന്തം…. അത്തരം അഭ്യാസം ലീഗുകാർ എടുത്താൽ ബോംബെറിഞ്ഞു തീർക്കണം…

ലീഗുകാർ ഖേദപ്രകടനമെങ്കിലും നടത്താനുളള മാന്യതയെങ്കിലും കാട്ടിയല്ലോ…. ഒരുതരം വെട്ടുപോത്തിന്റെ സ്വഭാവം കാട്ടല്ലേ സഖാവേ….

Generated from archived content: news2_oct11.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here