നായർ-ഈഴവ ഐക്യത്തിൽ പട്ടികജാതിക്കാർ പങ്കാളികളാകുംഃ കെ.വി. കുമാരൻ

നായർ-ഈഴവ ഐക്യത്തിൽ സംസ്ഥാനത്തെ പട്ടികജാതിക്കാരും പങ്കാളികളാകുമെന്ന്‌ പട്ടികജാതി-വർഗ്ഗ സംയുക്തസമരസമിതി ജനറൽ കൺവീനർ അഡ്വഃ കെ.വി.കുമാരൻ. കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വവിധ മേഖലകളിലും സുരക്ഷിതത്വം ഉറപ്പാക്കാൻ പട്ടികജാതി-വർഗ്ഗ ജനകീയ കമ്മീഷൻ രൂപീകരിക്കാൻ കൊച്ചിയിൽ നടന്ന സംയുക്ത സമരസമിതിയുടെ പ്രത്യേക കൺവെൻഷൻ തീരുമാനിച്ചു.

മറുപുറംഃ എത്ര തല്ലുകൊണ്ടാലും പഠിക്കില്ലെന്ന്‌ പറഞ്ഞാൽ എന്നാ ചെയ്യാനാ കുമാരാ. കുറച്ചുനാൾ മുമ്പ്‌ പിന്നോക്കമുന്നണി എന്നും പറഞ്ഞ്‌ വാലുംപൊക്കി വന്ന്‌ ഈഴവാദി പിന്നോക്കക്കാരെ ചേർത്ത്‌ ജയ്‌ വിളിച്ച്‌, ഒടുവിൽ നാരായണപ്പണിക്കരുടെ തറവാടിത്തം കണ്ടപ്പോൾ ഒന്നു സവർണ്ണനായിക്കളയാം എന്ന്‌ കരുതി മറുകണ്ടം ചാടിയ വെളളാപ്പളളിയെ തന്നെ വേണം വീണ്ടും കൂട്ടുകാരനാക്കാൻ. ഉളള പട്ടികജാതി-വർഗ്ഗക്കാരെ ഒരുമിച്ചു നിർത്തിയിട്ടുപോരെ കുമാരൻസാറെ ഈ പുതിയ അച്ചുതണ്ട്‌.

അവിടെ ചെന്നാൽ പഴയതുപോലെ ഓച്ഛാനിച്ചു നിൽക്കേണ്ടിവരും.

Generated from archived content: news2_oct10_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here