ദേവസ്വം ബോർഡ്‌ പ്രസിഡന്റിന്റെ മകനും ഗുണ്ടകളും യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ ജി.രാമൻനായരുടെ മകൻ ഹരികൃഷ്‌ണനും അസിസ്‌റ്റന്റ്‌ ദേവസ്വം കമമീഷണർ ചന്ദ്രികയും ഗുണ്ടകളുടെ സഹായത്തോടെ യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ദേവസ്വം ബോർഡിന്റെ മുൻ അഭിഭാഷകൻ വിജയരാഘവനാണ്‌ തന്റെ ഓഫീസിലെ ജീവനക്കാരിയെ തട്ടിക്കൊണ്ടു പോയതായി കൊച്ചി സിറ്റി പോലിസ്‌ കമ്മീഷണർക്ക്‌ പരാതി നല്‌കിയത്‌. ബോർഡ്‌ അംഗങ്ങൾക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ തന്റെ നിലപാടുകൾ കാരണമായതാണ്‌ തട്ടിക്കൊണ്ടുപോകലിനു വഴിവെച്ചതെന്ന്‌ വിജയരാഘവൻ പറഞ്ഞു.

മറുപുറംഃ- ചിലരുടെ മക്കളൊക്കെ ഇങ്ങനെ ചില കാര്യങ്ങൾക്കിറങ്ങിയാൽ കാര്യങ്ങളാകെ കുഴയുമല്ലോ. ബെച്ചുവും ശോഭാ ജോണുമൊക്കെ ഏത്‌ വളക്കൂറുളള മണ്ണിൽ മുളച്ചതാണെന്ന്‌ ഈ വഴിയെ അറിയുവാൻ പറ്റുമോ? തട്ടിക്കൊണ്ടുപോകലും നഗ്‌നഫോട്ടോ എടുക്കലുമെല്ലാം ഒരേ തൂവൽപക്ഷികളാകുമോ. മഹാമാരികളൊക്കെ വരുമ്പോൾ ഒറ്റയടിയ്‌ക്കാ എല്ലാം തീരുന്നത്‌. അതിന്‌ ബോർഡെന്നോ തന്ത്രിയെന്നോ നോട്ടമുണ്ടാവില്ല.

Generated from archived content: news2_oct06_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here