ഐസ്‌ക്രീ പെൺവാണിഭക്കേസിൽ തെളിവെടുത്ത നിയമസഭാ സമിതിയിലെ സി.പി.എം അംഗങ്ങൾക്കെതിരെ ശക്തമായ ആക്ഷേപമുന്നയിച്ച സി.പി.ഐ നേതാവ് മീനാക്ഷിതമ്പാന് പ്രായാധിക്യത്താൽ ബുദ്ധിമാന്ദ്യം സംഭവിച്ചിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. എന്നാൽ പെൺവാണിഭക്കേസ് സംബന്ധിച്ച തെളിവുകൾക്കും രേഖകൾക്കും പ്രായാധിക്യം വരാൻ സാധ്യതയില്ലെന്ന് ഇതിനു മറുപടിയായി മീനാക്ഷിതമ്പാൻ പറഞ്ഞു.
മറുപുറംഃ- കഴിഞ്ഞ കാര്യങ്ങളിൽ പിടിച്ച് മാന്തല്ലേ പിണറായി…. ചിലപ്പോ നാറും….ഇതെല്ലാം കണ്ടും കേട്ടും ജനം എന്ന സാധനം താഴെയുണ്ട്. അങ്ങ് മുകളിൽ കയറിയിരുന്ന് കണ്ണടച്ച് ഇരുട്ടാക്കുമ്പോൾ ജനങ്ങൾക്ക് പ്രായാധിക്യം മൂലമുളള ബുദ്ധിമാന്ദ്യം ഇല്ലെന്ന് മനസ്സിലാക്കിയാൽ കൊളളാം….ഐസ്‌ക്രീം എങ്ങിനെയാണ് അലിഞ്ഞുപോയതെന്ന് അന്വേഷിച്ചാൽ ചിലരുടെ ഉടുതുണിവരെ ജനം ഊരിക്കളയേണ്ടി വരും…. അതിനിട വരുത്തല്ലേ സഖാവേ….
Generated from archived content: news2_nov5.html