ആദ്യകാല നേതാക്കളെയും സാഹിത്യനായകരെയും ആക്ഷേപിച്ചെഴുതുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന് പി.ഗോവിന്ദപ്പിളള പറഞ്ഞു. സമസ്ത കേരള സാഹിത്യപരിഷത്തിന്റെ മലയാള ഭാഷാവാരാചരണ സമ്മേളനത്തിൽ എം.പി.പോളിന്റെ സാഹിത്യ സംഭാവനകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഗോവിന്ദപ്പിളള.
മറുപുറംഃ അമ്പടീ… മനമേ…, മുട്ടൻ കമ്യൂണിസ്‌റ്റായ ഗോവിന്ദേട്ടൻ തനി പിന്തിരിപ്പൻ മൂരാച്ചി പത്രമായ മനോരമയുടെ ഭാഷാപോഷിണിയിൽ ഇ.എം.എസ് അടക്കമുളള കേമൻമാരെ പാമ്പിനെ തല്ലുംപോലെ തല്ലി രസിച്ച വിദ്വാനല്ലേ… അങ്ങിനെ ഗോവിന്ദപ്പിളളയും ഫാഷന്റെ ഭാഗമായി…. ഇനി മാർക്‌സിനെയും ഏംഗൽസിനേയും മുട്ടൻ തെറി പറഞ്ഞാൽ ഇതിലും കേമമാകും…വേലി തന്നെ വിളവു തിന്നുന്നു….എന്നിട്ട് വേലി തന്നെ വിളിച്ചു കൂവുന്നു.
Generated from archived content: news2_nov4.html