സ്വാമി ജയേന്ദ്രസരസ്വതി കുറ്റം സമ്മതിച്ചുഃ സർക്കാർ

കാഞ്ചിപുരം ക്ഷേത്രമാനേജർ ശങ്കരരാമന്റെ കൊലപാതകക്കേസിൽ അറസ്‌റ്റിലായ കാഞ്ചി ശങ്കരാചാര്യർ ജയേന്ദ്രസരസ്വതി കുറ്റം സമ്മതിച്ചതായി തമിഴ്‌നാട്‌ സർക്കാർ അഭിഭാഷകൻ മദ്രാസ്‌ ഹൈക്കോടതിയെ അറിയിച്ചു. തിരുച്ചിറപ്പിളളിയിലെ ഉഷ എന്ന സ്‌ത്രീയുമായി സ്വാമിക്ക്‌ അടുപ്പമുണ്ടായിരുന്നെന്നും പോലീസ്‌ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്‌. രഥം നിർമ്മിക്കാൻ വിദേശത്ത്‌ നിന്നും ഇറക്കുമതി ചെയ്‌ത 100 കിലോ സ്വർണ്ണത്തിൽ 35 മാത്രമേ ഉപയോഗിച്ചിട്ടുളളുവെന്നും ബാക്കി സ്വർണ്ണം എവിടെപ്പോയി എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്‌.

മറുപുറംഃ ഏതായാലും സംഘപരിവാരന്മാരിൽ പ്രധാനികളെല്ലാം അങ്ങ്‌ ദില്ലിയിൽ ഉപവാസമിരുന്നത്‌ നന്നായി. “ഇടയ്‌ക്കൊരു ഉപവാസം ശരീരത്തിനും മഹോന്മേഷം” എന്നൊരു വാദം ആയുർവേദത്തിലുണ്ടല്ലോ…. ഏതായാലും സ്വാമിയുണ്ടായതിനാൽ അങ്ങിനെ ഒരു ഗുണം കിട്ടി. സ്വാമിയുടെ കുറ്റസമ്മതം പ്രമാണിച്ച്‌ ഒരാഴ്‌ച കേരളത്തിൽ ഹർത്താൽ ഉത്സവം തന്നെ നടത്തിക്കളയാം അല്ലേ ശ്രീധരൻപിളേള…

Generated from archived content: news2_nov30.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here