ഐസ്‌ക്രീം കേസ്‌-പ്രോസിക്യൂട്ടറെ മാറ്റണം ഃ ഹൈക്കോടതി

ഐസ്‌ക്രീം പാർലർ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ കെ.വി.ജോസഫിനെ തത്‌സ്ഥാനത്തുനിന്നും മാറ്റി, പകരം യോഗ്യനായ മറ്റൊരാളെ പതിനഞ്ചു ദിവസത്തിനകം നിയമിക്കണമെന്ന്‌ ഹൈക്കോടതി ഉത്തരവ്‌ നൽകി. പ്രതിപക്ഷ നേതാവ്‌ അച്യുതാനന്ദന്റെയും അന്വേഷി പ്രസിഡന്റ്‌ അജിതയുടെയും ഹർജികളിലാണ്‌ ജസ്‌റ്റിസ്‌ കെ.തങ്കപ്പൻ ഈ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും അതിരുകടന്ന പ്രവൃത്തികളാണ്‌ ഉണ്ടായിരുന്നതെന്നും, ഇദ്ദേഹത്തിനുനേരെ സംശയത്തിന്റെ നിഴൽ നിലനിൽക്കുന്നതായും കോടതി ആരോപിച്ചു.

മറുപുറംഃ പോക്ക്‌ ഈ രീതിയിലായിരുന്നെങ്കിൽ കെ.വി.ജോസഫിനുപകരം കുഞ്ഞാലിക്കുട്ടിയുടെ അളിയനെ പ്രോസിക്യൂട്ടറാക്കിയാൽ മതിയായിരുന്നു. ഇത്രയും വിധേയത്വം അങ്ങേര്‌ കാണിക്കത്തില്ല. കെ.വി.ജോസഫിനെ പോലുളളവരെ കറുത്ത കോട്ടൂരി തലമൊട്ടയടിച്ച്‌ പുളളിക്കുത്തി നഗരപ്രദക്ഷിണം നടത്തിക്കണം. വേലി ഇങ്ങനെയും വിളവു തിന്നുമോ…? നക്കി തിന്നോളൂ ജോസഫേ, പക്ഷെ മാന്തിപ്പറിച്ചു തിന്നല്ലേ മലയാളിയുടെ മനസ്സാക്ഷിയെ. ദൈവമേ ലോകത്ത്‌ എവിടെയെല്ലാം ഭൂകമ്പമുണ്ടാകുന്നു, ഇവനൊക്കെ വസിക്കുന്ന ഇവിടെ ഇത്‌ ഉണ്ടാകാത്തത്‌ ദൈവലോകത്തെ കമ്പ്യൂട്ടറിന്റെ കുഴപ്പം കൊണ്ടു തന്നെയാണേ…

Generated from archived content: news2_nov29_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here