ഇന്ത്യൻ സർക്കസിന്‌ 125 വയസ്‌ തികഞ്ഞു

ഇന്ത്യൻ സർക്കസിന്‌ 125 വയസ്‌ തികഞ്ഞു. 125-​‍ാം വാർഷികാഘോഷം ന്യൂഡൽഹി തൽക്കത്തോറ സ്‌റ്റേഡിയത്തിൽ കേന്ദ്ര ഭക്ഷ്യമന്ത്രി സുബോധ്‌ കാന്ത്‌ സഹായ്‌ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്യും. വിദേശകാര്യവകുപ്പ്‌ മന്ത്രി ഇ.അഹമ്മദ്‌ സ്മരണിക പ്രകാശിപ്പിക്കും. ഇന്ത്യൻ സർക്കസിന്റെ ചരിത്രം വിശദീകരിക്കുന്ന ലഘുചിത്രവും പ്രദർശിപ്പിക്കുന്നതാണ്‌.

മറുപുറംഃ- ഇന്ത്യ കണ്ട ഏറ്റവും വലിയ സർക്കസുകളിക്കാരെ ആദരിക്കുകകൂടി വേണം. അങ്ങിനെയൊരു പരിപാടിയുണ്ടെങ്കിൽ കേരളാമുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും കുഞ്ഞാലിക്കുട്ടിയേയുമൊക്കെ ക്ഷണിക്കണേ…ഇതുപോലത്തെ ട്രപ്പീസുകളിക്കാരെ കീലേരി സർക്കസുകാർവരെ കണ്ടിട്ടില്ല. എങ്ങിനെ നിലത്തിട്ടാലും നാലുകാലിൽ. പൂച്ചസമം. ഇന്ത്യൻ സർക്കസിന്റെ ഭാവി ഇവരുടെ കൈകളിൽ ഭദ്രം…

Generated from archived content: news2_nov23.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here