മദ്യപിച്ച്‌ വന്ന്‌ തല്ലുന്ന ഭർത്താവിനെ ഭാര്യമാർ തിരിച്ചു തല്ലണംഃ മന്ത്രി മുഹമ്മദ്‌ ബഷീർ

മദ്യപിച്ച്‌ വന്ന്‌ തല്ലുന്ന ഭർത്താക്കന്മാരെ തിരിച്ചു തല്ലാൻ സ്‌ത്രീകൾ ധൈര്യം കാണിക്കണമെന്ന്‌ വിദ്യാഭ്യാസവകുപ്പുമന്ത്രി ഇ.ടി.മുഹമ്മദ്‌ ബഷീർ പറഞ്ഞു. ഇത്‌ തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ദേശീയ വിപത്തായ സ്‌ത്രീധനത്തിനെതിരെ എല്ലാ വനിതാ സംഘടനകളും പ്രതികരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു. കേരള വനിതാകമ്മീഷന്റെ ആഭിമുഖ്യത്തിൽ ‘സ്‌ത്രീകളുടെ ആത്മഹത്യ-കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും’ എന്ന വിഷയത്തെക്കുറിച്ച്‌ നടന്ന ചർച്ച ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

മറുപുറംഃ- മന്ത്രി ആള്‌ കൊളളാമല്ലോ, സ്‌ത്രീകൾക്കുവേണ്ടി ഇത്രയും വാദിക്കുന്ന മന്ത്രി കേരളത്തിലുണ്ടായിട്ടില്ല. അങ്ങ്‌ ലീഗിൽ നിന്നുതന്നെയല്ലേ വന്നത്‌. പിന്നെ മദ്യപാനത്തിന്റെ കൂട്ടത്തിൽ പീഢനവും ചേർക്കണം. ‘പീഢനം’ നടത്തിവരുന്ന ഭർത്താക്കൻമാരെയും വാമഭാഗം തല്ലണമെന്നുകൂടി പറയണം. അപ്പോൾ ചില ചങ്ങാതിമാരുടെ പല്ലിളകി നീരുവന്നിരിക്കുന്നത്‌ കാണാം….

Generated from archived content: news2_nov22.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here