സ്‌കൂളിൽ നിന്നും പുറത്താക്കാനുളള അധികാരം ഹെഡ്‌മാസ്‌റ്റർക്കാണെന്നും അല്ലാതെ അറ്റൻഡർക്കല്ലെന്നും എൻ.സി.പി.നേതാവ് കെ.മരുരളീധരൻ. ഡി.ഐ.സി. ലയിച്ച എൻ.സി.പി.യെ ഇടതുമുന്നണിയിൽ നിന്നും പുറത്താക്കുമെന്ന ആർ.എസ്.പി. നേതാവ് ചന്ദ്രചൂഡന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുറത്താക്കുമെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ല, ധൈര്യമുണ്ടെങ്കിൽ പുറത്താക്കുകയാണ് വേണ്ടതെന്നും മുരളീധരൻ വെല്ലുവിളിച്ചു.
മറുപുറംഃ- എന്നും സ്‌കൂളിൽ നിന്നും പുറത്താക്കപ്പെടുകയും പഠിക്കാൻ മരമണ്ടനും തല്ലപ്പൊളിയും ടീച്ചറെ തെറിവിളിക്കുന്നവനുമായ വിദ്യാർത്ഥിയെ പുറത്താക്കാൻ അറ്റൻഡറുടെ ഒരു വാക്കു മതിയാകും മുരളീധരാ. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്നതു സത്യം. ഏതായാലും പിണറായിയേയും അച്യുതാനന്ദനെയും ഒന്നും പറയാൻ പറ്റില്ലല്ലോ. അവരല്ലേ വല്ല്യേട്ടൻമാർ. നമ്മുടെ കുരയൊക്കെ വെളിയത്തോടും ചന്ദ്രചൂഡനോടുമൊക്കെ മതി. എൽ.ഡി.എഫ് സ്‌കൂളിന്റെ പടികയറി അവിടുത്തെ സാറാകാമെന്ന മോഹം ഏതാണ്ട് ഐസുകട്ടയിൽ പെയിന്റടിച്ചതുപോലെയാകുമോ?
Generated from archived content: news2_nov20_06.html
Click this button or press Ctrl+G to toggle between Malayalam and English