കൊലക്കുറ്റത്തിന് അറസ്‌റ്റിലായ കാഞ്ചി ശങ്കരാചാര്യർ സ്ഥാനമൊഴിയണമെന്ന് പ്രയാഗ് ശങ്കരാചാര്യർ സ്വാമി മാധവാനന്ദ സരസ്വതി പറഞ്ഞു. ഹിന്ദുമതത്തിന്റെ യശസ്സ് ഉയർത്താൻ ശങ്കരാചാര്യരുടെ രാജി മാത്രമാണ് വഴി. കൊലക്കുറ്റത്തിന് സാധാരണക്കാരെ തൂക്കിലേറ്റുകയാണ് പതിവ്. ഇവിടെ കുറ്റക്കാരൻ മഠാധിപതിയായതിനാൽ, കുറ്റം തെളിയുകയാണെങ്കിൽ മൂന്നുവട്ടമെങ്കിലും തൂക്കിലേറ്റണം. എങ്കിലും ശങ്കരാചാര്യരെ അറസ്‌റ്റു ചെയ്‌ത നടപടികൾ അപലപനീയമാണെന്നും പ്രയാഗ് ശങ്കരാചാര്യർ പറഞ്ഞു.
മറുപുറംഃ- കേട്ടുപഠിക്കൂ ഹിന്ദുരാഷ്‌ട്രീയ വീരവിരാട മഹാന്മാരേ, ദേ ഇപ്പോ ഭാരതബന്ദിനും ഓർഡറിട്ടിരിക്കുന്നു, ഏതായാലും കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. നമോവാകം…. ഏതായാലും പ്രയാഗിലെ ആചാര്യനും കാഞ്ചിയിലെ ആചാര്യനും തമ്മിൽ കുടുംബവഴക്കൊന്നുമില്ലായെന്നതുകൊണ്ട് വിവരമുളള സന്യാസിമാർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് ആശ്വസിക്കാം….പ്രിയപ്പെട്ട ബി.ജെ.പി, വി.എച്ച്.പി. നേതാക്കളെ, നമുക്കീ പ്രയാഗ് ആചാര്യനെ ബോയ്‌ക്കോട്ട് ചെയ്താലെന്താ…ടിയാന്റെ നാവ് ശരിയല്ല…ഓരോന്ന് ഒപ്പിച്ചുകൊണ്ടുവരുമ്പോഴാ പ്രയാഗന്റെ ചില വിചാരങ്ങൾ….
Generated from archived content: news2_nov20.html