മന്ത്രിസ്ഥാനവും അധികാരങ്ങളും തനിക്കിനി വേണ്ടെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ പെൺവാണിഭ ആരോപണത്തിന്റെ പേരിൽ താൻ രാജിവയ്‌ക്കില്ല. ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ട്. ഇത് ഉന്നയിച്ചത് ഇന്ത്യാവിഷനായാലും സുധീരനായാലും നേരിടും. ഇനി പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉംറ കഴിഞ്ഞെത്തിയ കുഞ്ഞാലിക്കുട്ടി കരിപ്പൂർ വിമാനത്താവളത്തിൽവച്ച് മുസ്ലീംലീഗ് പ്രവർത്തകർ നല്‌കിയ സ്വീകരണത്തിൽ സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്.
മറുപുറംഃ- ഒക്കെ ശരിയാണ് കുഞ്ഞാലിമന്ത്രീ….. ആരോപണത്തിനു പിന്നിൽ ഇന്ത്യാവിഷനായാലും സുധീരനായാലും പിടികൂടണം. അന്വേഷണത്തിന് സി.ബി.ഐ തന്നെ വേണം…..വേണമെങ്കിൽ ഇന്റർപോളിന്റെ സഹായവും തേടാം….. നല്ല തങ്കം പോലെ മനസ്സുളള ഒരു പാവത്താനെ ഇങ്ങനെ ദ്രോഹിക്കാമോ….? കാശിനുവേണ്ടി എന്ത് അഴിഞ്ഞാട്ടവും നടത്തുന്ന നാട്….ദൈവമേ വല്ല ഫിലീപ്പിൻസിലും ജനിച്ചാൽ മതിയായിരുന്നു…..
പിന്നെ പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കാൻ ചെല്ലുമ്പോൾ അവരുടെ ഇഷ്‌ടം കൂടി നോക്കണേ….ചില പാവപ്പെട്ടവർ കാശ് കൃത്യമായി കിട്ടിയില്ലെങ്കിൽ ആരോപണങ്ങളുമായി റോഡിലിറങ്ങും.
Generated from archived content: news2_nov2.html
Click this button or press Ctrl+G to toggle between Malayalam and English