കാഞ്ചി മഠാധിപതിയുടെ അറസ്‌റ്റ് ഹിന്ദുത്വത്തോടുളള വെല്ലുവിളിയാണെന്ന് കേരളവിശ്വകർമസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആർ.ദേവദാസ് പറഞ്ഞു. ജനങ്ങൾ ആദരിക്കുന്ന ആത്മീയാചാര്യനെ ഒരു ഭീകരനെപ്പോലെ അറസ്‌റ്റ് ചെയ്‌തത് അപലപനീയമാണെന്നും സംസ്ഥാനസമിതി അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
മറുപുറംഃ- ജനങ്ങൾ ആദരിക്കേണ്ട ആത്മീയാചാര്യൻ എന്തു തല്ലികൊളളിത്തരം ചെയ്‌താലും അത് വാപൊളിച്ച് വിഴുങ്ങണമെന്നാണോ വിശ്വകർമസഭക്കാർ പറയുന്നത്. തെളിവും തെളിവില്ലായ്‌മയും കോടതി തീരുമാനിക്കട്ടെ. ഏതായാലും ഇത്രയും വലിയ ഒരാളെ വെറുതെ നുളളാൻ ജയലളിതയ്‌ക്ക് ഭ്രാന്തൊന്നുമില്ലല്ലോ…. തോക്കിൻ കുഴലിലിരുന്ന് വെടിവെയ്‌ക്കല്ലേ നേതാക്കളെ….വെറുതെ വിശ്വകർമവിഭാഗത്തിന്റെ വിലയും കളയല്ലേ….പ്ലീസ് വെയ്‌റ്റ്…കഥകൾ ചുരുളഴിയുന്നതേയുളളൂ…
Generated from archived content: news2_nov19.html